കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ചു; 43.34 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെയും 65.26 ലക്ഷം പെന്‍ഷന്‍കാരെയും ഈ നടപടി ബാധിക്കും

കോവിഡ്-19 നെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലായ രാജ്യത്തെ സാമ്ബത്തികാവസ്ഥ അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ വാങ്ങുന്നവരുടെയും ക്ഷാമബത്തയും(ഡി.എ) കുടിശ്ശികയും 2021 ജൂലൈ വരെ മരവിപ്പിച്ചു. 43.34 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെയും 65.26 ലക്ഷം പെന്‍ഷന്‍കാരെയും ഈ നടപടി ബാധിക്കും.
കേന്ദ്രത്തിെന്റ തീരുമാനം വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുകയാണെങ്കില്‍ 1.20 ലക്ഷം കോടി രൂപ ഇത്തരത്തില്‍ ലഭിക്കുമെന്നും അത് കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാെമന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഡി.എ 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്നുമുതല്‍ നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. 2020 ജൂലൈയിലും 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡി.എ വര്‍ധനയും താല്‍കാലികമായി മരവിപ്പിച്ചിട്ടുണ്ട്. നിലവിലെ അവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് 2021 ജൂലൈ ഒന്നോടെ ഡി.എ പുനസ്ഥാപിക്കാനാണ് കേന്ദ്രത്തിെന്റ തീരുമാനം. നിലവിലെ ക്ഷാമബത്ത നിരക്ക് തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വര്‍ധിച്ച ക്ഷാമ ബത്ത 2021 ജൂണ്‍ മാസം വരെയുള്ള ഒരു വര്‍ഷത്തേയ്ക്ക് നല്‍കില്ല. കേന്ദ്ര പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാണ്. ഡിഎ 17 ശതമാനത്തില്‍ നിന്നും 21 ആയി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് തീരുമാനിച്ചിരുന്നത്.
വിദേശത്തുനിന്നും ആയുധം ഇറക്കുമതി ചെയ്യുന്നത് ഉള്‍പ്പടെയുള്ള എല്ലാ കരാറുകളും തത്കാലത്തേക്ക് മാറ്റി വെയ്ക്കുന്നുവെന്ന് സൂചന. സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ റഫേല്‍ കരാര്‍ അടക്കമുള്ള എല്ലാ ആയുധ ഇടപാടുകളും നിര്‍ത്തിവെയ്ക്കുന്നത് സംബന്ധിച്ച നിര്‍ദേശം സൈന്യത്തിന് നല്‍കി.
ജിഡിപി വളര്‍ച്ച തകര്‍ച്ച അഞ്ച് ശതമാനത്തിന് താഴേയ്ക്ക് കൂപ്പ് കുത്തി നിന്ന അവസരത്തിലാണ് രാജ്യത്തുടനീളം കൊവിഡ് പടര്‍ന്നത്. അതീവ ദുര്‍ബലമായ സാമ്ബത്തിക മേഖലയ്ക്ക് കൊവിഡിനെ തുടര്‍ന്നുള്ള അടച്ചിടല്‍ വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും ആരോഗ്യ മേഖലയ്ക്കും വകയിരുത്താന്‍ പോലും മതിയായ പണ്ട് ഇല്ലാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേയ്ക്ക് കടക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായിരിക്കുന്നത്.
എല്ലാ ആയുധ ഇടപാടുകളും നിറുത്തി വയ്ക്കാന്‍ സൈന്യത്തിന് കേന്ദ്രം നിര്‍ദേശം നല്‍കി. മോഡി പ്രത്യേക താല്‍പര്യമെടുത്ത റഫേല്‍ കരാറും നിറുത്തി വെയ്ക്കുകയാണാ. ഫ്രാന്‍സിലെ ദാസോ ഏവിയേഷനില്‍ നിര്‍മ്മിക്കുന്ന യുദ്ധവിമാനങ്ങള്‍ക്ക് തുക കൈമാറേണ്ട സമയം കൂടിയാണിത്.
https://www.facebook.com/Malayalivartha

























