ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്ലമെേന്ററിയനുമെതിരെ മതപരവും രാഷ്ട്രീയവുമായ അധിക്ഷേപം തന്നെയാണ് അര്‍ണബ് നടത്തിയിരിക്കുന്നത്; ര്‍ണബ് ഗോസ്വാമിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി ഹൈബി ഈഡന്‍

കഴിഞ്ഞ ദിവസം പല്‍ഗാറില്‍ സന്യാസികൾ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി കോൺഗ്രസ്സ് നേതാവ് സോണിയ ഗാന്ധിക്കെതിര നടത്തിയ മതപരവും വ്യക്തിപരവുമായ വിമര്‍ശനം ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത ഏതൊരു പാര്ലമെേന്ററിയനുമെതിരാണെന്ന് ചൂണ്ടികാട്ടി ഹൈബി ഈഡന്‍ എം.പി സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി.
ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന് സ്വയം പറയുകയും എന്നാല്‍ നാളിതുവരെ പത്രപ്രവര്‍ത്തനത്തിന്‍െറ ധര്‍മവും തത്വങ്ങളും അംഗീകരിക്കുകയോ ഉള്‍കൊള്ളാന്‍ ശ്രമിക്കുകയോ ചെയ്യാത്തൊരു വ്യക്തിയാണ് അര്‍ണബ് ഗോസ്വാമി.
ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ഓര്‍ഗനൈസേഷന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ശ്രീ അര്‍ണബ് ഗോസ്വാമി, ഇന്നുവരെ മാധ്യമ സംവിധാനങ്ങളുടെ സ്വാതന്ത്ര്യവും പ്രതിരോധശേഷിയും ഉപയോഗപ്പെടുത്തി ഏകപക്ഷീയമായി വ്യക്തികളെ ലക്ഷ്യമിടുകയും മതപരവും - രാഷ്ട്രീയവുമായി അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുകയാണ്. പാര്‍ലമെന്റിലെ തന്നെ മുതിര്‍ന്ന അംഗമായ സോണിയ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുക മാത്രമല്ല, പാര്ലമെേന്ററിയന് എന്ന വിശിഷ്ട പദവി പോലും അധിക്ഷേപിക്കുന്ന തരത്തിലാണ് അര്‍ണബിന്‍െറ പരാമര്‍ശം. ഇന്ത്യന്‍ പാര്‍ലമെന്റിനെയും മുഴുവന്‍ അംഗങ്ങളെയും അവരുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തനത്തെയുമാണ് ഇതിലുടെ വെല്ലുവിളിക്കപ്പെടുന്നതെന്നും എം.പി ചൂണ്ടികാട്ടി.
ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്ലമെേന്ററിയനുമെതിരെ മതപരവും രാഷ്ട്രീയവുമായ അധിക്ഷേപം തന്നെയാണ് അര്‍ണബ് നടത്തിയിരിക്കുന്നതെന്നു എം പി നോട്ടീസില്‍ പറയുന്നു. അതിനാല്‍, ഒരു പാര്ലമെേന്ററിയന് എന്ന നിലയില്‍, സത്യപ്രതിജ്ഞയ്ക്കും ഭരണഘടനയ്ക്കും അനുസൃതമായി, എന്‍െറ പ്രതിബദ്ധതയെയും ബാധിക്കുന്നു, പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ അത്തരം നഗ്നമായ നുണകള്‍ പ്രചരിപ്പിക്കുന്നതും പദവിയെ അധിക്ഷേപിക്കുന്ന തരത്തിലുമുള്ളത് തടയുക തന്നെ ചെയ്യുകയും ഭാവിയിലും ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്നു ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























