കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയിലും പെന്‍ഷന്‍ കാരുടെ ആശ്വാസ ബത്തയിലും പ്രഖ്യാപിച്ച വര്‍ധന മരവിപ്പിച്ചു;

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ ജനുവരി 1 മുതല്‍ ക്ഷാമബത്തയും (ഡിഎ) പെന്‍ഷന്‍കാരുടെ ആശ്വാസ ബത്തയും (ഡിആര്‍) 4% വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു.
നിലവിലെ തോതില്‍ ഡിഎ, ഡിആര്‍ വിതരണം തുടരും. ജുലൈയിലും അടുത്ത ജനുവരിയിലുമുള്ള വര്‍ധനയും മരവിപ്പിച്ചതായി ധനമന്ത്രാലയം വ്യക്തമാക്കി.
48.34 ലക്ഷം ജീവനക്കാര്‍ക്കും 65.26 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് നടപടി ബാധകമാകുന്നത്.
ഇപ്പോള്‍ മരവിപ്പിക്കുന്ന വര്‍ധന അടുത്ത വര്‍ഷം ജുലൈയില്‍ മുന്‍കാല പ്രാബല്യമില്ലാതെ പുനഃസ്ഥാപിക്കും.
കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് നടപടിക്കു കാരണം. ഇതുവഴി സര്‍ക്കാരിന് 37,530 കോടി രൂപ ലാഭിക്കാമെന്നാണ് കണക്ക്.
https://www.facebook.com/Malayalivartha

























