കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവു ചുരുക്കലിന്റെ ഭാഗമായി കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ വര്‍ദ്ധന 2021 ജൂണ്‍ വരെ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവു ചുരുക്കലിന്റെ ഭാഗമായി കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ വര്‍ദ്ധന 2021 ജൂണ്‍ വരെ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിസന്ധി തീരും വരെ റാഫേല്‍ യുദ്ധവിമാന കരാര്‍ അടക്കമുള്ള പ്രതിരോധ ഇടപാടുകളും നിറുത്തിവയ്ക്കും.
പതിനേഴ് ശതമാനമായിരുന്ന കേന്ദ്ര ഡി. എയില്‍ 2020 ജനുവരി ഒന്നുമുതല്‍ മുന്‍കൂര്‍ പ്രാബല്യത്തോടെ നടപ്പാക്കിയ 4% വര്‍ദ്ധനയാണ് ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കുന്നത്. ഇതിലൂടെ 37,530 കോടി രൂപ ലാഭിക്കാം. മരവിപ്പിച്ച കാലയളവില്‍ 17 ശതമാനം ഡി. എ. ലഭിക്കും.ഡി. എയുടെ കാര്യത്തില്‍ കേന്ദ്ര ഉത്തരവ് പിന്തുടരാറുള്ള സംസ്ഥാന സര്‍ക്കാരുകളും ഡി.എ വര്‍ദ്ധന മരവിപ്പിച്ചാല്‍ 82,566 കോടി രൂപ ലാഭിക്കാം. രണ്ടും ചേര്‍ത്ത് 1.20 ലക്ഷം കോടി രൂപ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാം.കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് എം.പിമാരുടെ ശമ്പളം 30ശതമാനം കുറയ്ക്കാനും അഞ്ചുകോടി രൂപ വീതമുള്ള എംപി ഫണ്ട് രണ്ടുകൊല്ലത്തേക്ക് മരവിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചിരുന്നു. എം. പി ഫണ്ട് മരവിപ്പിച്ചതിലൂടെ 7900 കോടി രൂപ മുതല്‍ക്കൂട്ടാം.
2021 ജൂണ്‍ വരെ ക്ഷാമബത്ത വര്‍ദ്ധനയില്ല@ 48.34 ലക്ഷം കേന്ദ ജീവനക്കാരുടെയും 65.26 ലക്ഷം പെന്‍ഷന്‍കാരുടെയും 2021 ജൂലായ് ഒന്നു വരെയുള്ള മൂന്ന് ഗഡു ക്ഷാമബത്ത വര്‍ദ്ധനയും കുടിശികയും ആണ് മരവിപ്പിച്ചത്@ 2021 ജൂലായ് ഒന്നിന് ക്ഷാമബത്ത വര്‍ദ്ധന അവലോകനം ചെയ്യുമ്പോള്‍ 2020 ജനുവരി ഒന്നുമുതലുള്ള നാലു ശതമാനം വര്‍ദ്ധന പുന:സ്ഥാപിച്ചേക്കും. എന്നാല്‍ മരവിപ്പിച്ച കാലത്തെ തുക ലഭിക്കില്ല.പ്രതിരോധ ഇടപാടുകള്‍ക്കും വിലക്ക്
ഇന്ത്യയില്‍ നേരിട്ടു വിദേശ നിക്ഷേപം (എഫ്ഡിഐ) നടത്തുന്ന രാജ്യങ്ങളില്‍ 18ാം സ്ഥാനമേ ചൈനയ്ക്കുള്ളൂ. ഇന്ത്യയിലെ ഓഹരിവിപണികളിലും ബോണ്ടുകളിലും എഫ്പിഐ (ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ്) നടത്തുന്ന ആദ്യ 10 രാജ്യങ്ങളിലും ചൈനയില്ല. എന്നാലും ചൈനയില്‍നിന്നുള്ള നിക്ഷേപം ഇന്ത്യ എപ്പോഴും സ്വാഗതം ചെയ്തിരുന്നു. ഇപ്പോള്‍ കോവിഡിനു ശേഷമുള്ള സ്ഥിതിഗതിയില്‍ മാത്രമാണ് ചൈനയില്‍നിന്നുള്ള നിക്ഷേപത്തിന് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ചൈനയും ഇപ്പോള്‍ ഇതുപോലെ ചില നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. ഇതിനായി പുതിയ വിദേശനിക്ഷേപ നിയമത്തിനും രൂപംനല്‍കി. ഇതിലെ 40ാം വകുപ്പു പ്രകാരം ചൈനയോട് വിവേചനം കാണിക്കുന്ന രാജ്യത്തോടു തക്കതായ എതിര്‍ നടപടി കൈക്കൊള്ളണമെന്നാണു വ്യവസ്ഥ. ഈ വ്യവസ്ഥ ഇതുവരെ ചൈന ഒരു രാജ്യത്തിനെതിരെയും പ്രയോഗിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ വിവേചനപരമായാണ് പെരുമാറുന്നതെന്നു തിങ്കളാഴ്ച ചൈന പ്രഖ്യാപിച്ചിരുന്നു.
ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് 3 ഇന്ത്യചൈന നിക്ഷേപത്തിനും സുപ്രധാന ദിവസമാണ്. അന്നാണ് ഇന്ത്യയില്‍ എഫ്പിഐക്കുള്ള ചൈനയുടെ ലൈസന്‍സ് കാലാവധി അവസാനിക്കുക. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയാണ് ഇന്ത്യയില്‍ 'സെബി'യുമായി ബന്ധപ്പെട്ട് ഇതു ചെയ്യുക. എന്നാല്‍ ഇത്തവണ ലൈസന്‍സ് പുതുക്കാന്‍ സെബിക്കു കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി തേടണം. ഇതിനുള്ള ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു.
"
https://www.facebook.com/Malayalivartha

























