ഇന്ത്യയുടെ തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കണം.... ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ വ്യക്തമാക്കിയിരുന്നു വാങ്ങല്‍ ശേഷി തുല്യതപ്പെടുത്തിയാല്‍ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) ഇന്ത്യയുടെ ജിഡിപി 10.51 ലക്ഷം കോടി ഡോളര്‍ തൊടുമെന്നും . ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന വരുമാനമാണിത് എന്നൊക്കെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്നാല്‍ കൊവിഡ് എല്ലാം തകര്‍ത്തു
ഇപ്പോള്‍ പ്രതിരോധത്തിനും, തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനത്തിനുമായി രണ്ടാം ഘട്ട സാമ്പത്തിക പാക്കേജിന് അന്തിമരൂപം നല്‍കാന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പാക്കേജിന് അന്തിമ അംഗീകാരം കിട്ടിയാല്‍ ഇന്നോ നാളെയോ തന്നെ പാക്കേജ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകും പുതിയ പാക്കേജ് എന്നാണ് സൂചന. രാജ്യത്തിന്റെ ജിഡിപിയുടെ 3 - 5% വരെ തുക പാക്കേജായി പ്രഖ്യാപിക്കുമെന്നാണ് സാമ്പത്തികരംഗത്തെ വിദഗ്ധരുടെ പ്രതീക്ഷ.
ഐഎംഎഫ് (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തിന്റെ പ്രതീക്ഷിക്കപ്പെട്ട സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.8%-ല്‍ നിന്ന് 1.9%-ത്തിലേക്ക് ഇടിഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് 6 മുതല്‍ 10 ലക്ഷം കോടി രൂപയുടെ നഷ്ടം (ഹീേെ ീൗുtu)േ രാജ്യത്തെ സാമ്പത്തികമേഖലയ്ക്കുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്.
റീട്ടെയ്ല്‍, ട്രാവല്‍ - ടൂറിസം മേഖല, ഹോസ്പിറ്റാലിറ്റി, നിര്‍മാണ, യാത്രാമേഖലകളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. ആകെ 40 ദിവസത്തെ ലോക്ക് ഡൗണിലുണ്ടായ സാമ്പത്തികതളര്‍ച്ച ഇനിയും കൂടുതല്‍ വ്യാവസായികമേഖലകളിലേക്ക് വ്യാപിക്കുമെന്നുറപ്പാണ്.
ലോക്ക്ഡൗണ്‍ കാരണം കടുത്ത പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് (ങടങഋ) 15,000 കോടി രൂപയുടെ വായ്പാപദ്ധതി പുതിയ പാക്കേജിലുണ്ടാകുമെന്നാണ് സൂചന. മെയ് 3-ന് ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചാലും, ഹോട്ട്‌സ്‌പോട്ടുകളില്‍ കടുത്ത നിയന്ത്രണം തുടരേണ്ടി വരും. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത ഇടങ്ങളിലെ സംരംഭങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതി നല്‍കാന്‍ തന്നെയാണ് സാധ്യത. ഗ്രീന്‍ സോണുകളില്‍ ഏപ്രില്‍ 20 മുതല്‍ത്തന്നെ വ്യാവസായിക യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതാണ്.
നിലവില്‍ ചെറുകിടവ്യവസായരംഗം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പഠിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു കര്‍മസമിതിയ്ക്ക് രൂപം നല്‍കിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും കേന്ദ്രധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും സംയോജിപ്പിച്ചാകും പാക്കേജിന് അന്തിമരൂപം നല്‍കുക. ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് വായ്പാ പദ്ധതികള്‍ ഉദാരമാക്കി നല്‍കുക എന്നത് തന്നെയാണ് കര്‍മ്മസമിതി സമര്‍പ്പിച്ച ശുപാര്‍ശകളില്‍ പ്രധാനം. ലോക്ക് ഡൗണ്‍ കഴിഞ്ഞ് തുറക്കുമ്പോള്‍, ഇവര്‍ക്ക് പ്രവര്‍ത്തനം വീണ്ടും തുടങ്ങുന്നതിനുള്ള അടിസ്ഥാനപരമായ തുക എത്തിച്ച് നല്‍കേണ്ടി വരും. അതിനാണ് വായ്പാ പദ്ധതി. സേവനമേഖലകളില്‍ ടൂറിസം, ഏവിയേഷന്‍, തുണിത്തരങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയേക്കും.
രാജ്യത്തിന്റെ ജിഡിപിയുടെ 3 - 5% വരെ സാമ്പത്തിക പാക്കേജായി പ്രഖ്യാപിക്കപ്പെടുമോ എന്ന് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എങ്കില്‍ അതൊരു ഭീമന്‍ പാക്കേജായിരിക്കും. ഇന്ത്യയുടെ ജിഡിപിയുടെ ഒരു ശതമാനം തന്നെ ഏതാണ്ട് രണ്ട് ലക്ഷം കോടി രൂപ വരും. പക്ഷേ, അത്രയെങ്കിലും തുകയില്ലെങ്കില്‍, രാജ്യത്തിന്റെ സാമ്പത്തികസ്രോതസ്സിന്റെ നട്ടെല്ലായ ചെറുകിടക്കാര്‍ കടുത്ത പ്രതിസന്ധിയിലാകും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴോട്ട് പോവുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























