കോവിഡ് ബാധിതരെന്ന് സംശയിക്കുന്ന 30 ഓളം പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; ആശങ്കയുടെ മുൾമുനയിൽ ദില്ലി ; അനേഷണം ഊർജ്ജിതമാക്കി പോലീസ്

കോവിഡ്-19 ബാധിതരെന്ന സംശയത്താൽ രണ്ടു സമ്പർക്കവിലക്ക് കേന്ദ്രങ്ങളിൽ താമസിപ്പിച്ചിരുന്ന മുപ്പതിലേറെപ്പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. നഗരത്തിലെ മുഖർജി നഗർ, ആസാദ്പുർ കോളനി എന്നിവിടങ്ങളിലാണ് സംഭവം.
മോഡൽ ടൗണിലെ ആസാദ്പുർ കോളനിയിലുള്ള കേന്ദ്രത്തിൽ ഏപ്രിൽ 15-ന് കോവിഡ് ബാധിതരെന്നു സംശയിക്കുന്ന നൂറിലധികം പേരെ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് 21-ന് രാത്രി ഇവിടെനിന്ന് നാലുപേരെ കാണാനില്ലെന്ന് വിവരം പുറത്തുവന്നു. മുഖർജി നഗറിലെ കേന്ദ്രത്തിൽ ഏപ്രിൽ 16-നാണ് 125-ഓളം പേരെ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് 20-നാണ് മുപ്പതിലധികംപേരെ കാണാതായത്.
സംഭവത്തിൽ കേസെടുത്ത ഡൽഹി പോലീസ് വിവിധ സംഘങ്ങൾ രൂപവത്കരിച്ച് അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ അയൽസംസ്ഥാനങ്ങളിലെ പോലീസിനും വിവരം കൈമാറി. കാണാതായവരിൽ ഏതാനും നേപ്പാൾ സ്വദേശികളും ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
കൊറോണ വ്യാപനം തടയാൻ ശ്രമിക്കുന്നതിനിടെ ഇത്തരത്തിൽ മുപ്പതുപേരെ കാണാതായ സംഭവം സൃഷ്ടിക്കുന്നത് വലിയ ആശങ്കയാണ്. ഇവർ മറ്റുള്ളവരുമായി സമ്പർക്കത്തിലായാൽ സമൂഹ വ്യാപനത്തിലേക്ക് അത് കടക്കാം.പിന്നെ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലാകണമെന്നില്ല കാര്യങ്ങൾ .അതിനിടെ
തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 54 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1683 ആയി. 90 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.
അതേസമയം ചെന്നൈയില്‍ മാത്രം ഇന്ന് 27 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ മാത്രം ആകെ രോഗികളുടെ എണ്ണം 400 ആയി
അതേസമയം നാലപ്പതിലധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് പിടിപെടുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ചാനല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ പൂട്ടിയിരുന്നു.
ചെന്നൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിട യില്‍ രോഗം വ്യാപിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരിലും കൂട്ടത്തോടെ രോഗം പടരുന്നത്.കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ആരോഗ്യ സെക്രട്ടറിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം 33 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 18 പേരാണ് ഇതുവരെ തമിഴ്നാട്ടില്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ചത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,797 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ പുതുതായി 1,409 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4,257 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയവർ. 681 പേർ കോവിഡ് ബാധിച്ച് മരിച്ചു
16,454 ആക്ടീവ് കേസുകളാണ് നിലവിൽ ഉള്ളത്. രാജ്യത്തെ 731 ജില്ലകളിൽ 426–ലും കോവിഡ് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. നേരത്തേ 246 ജില്ലകളിൽ മാത്രമായിരുന്നു കോവിഡ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























