ഫാവിപിറാവിര്‍ നിർമ്മിക്കാൻ ഇന്ത്യ ; കോവിഡിനെതിരെ ചൈനയും ജപ്പാനും ഉപയോഗിച്ചത് ഈ മരുന്ന് ; നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതായി സി.എസ്.ഐ.ആർ

കോവിഡിനെ പ്രതിരോധിക്കാൻ ചൈനയും ജപ്പാനും ഉപയോഗിച്ചത് ഫാവിപിറാവിർ എന്ന മരുന്നാണ് . ചൈനയിലും ജപ്പാനിലും ഉപയോഗിച്ച ഈ ആന്റിവൈറൽ മരുന്നായ ഫാവിപിറാവിർ ആഭ്യന്തരമായി ഉത്‌പാദിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതായി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) വ്യക്തമാക്കി. മരുന്ന് നിർമിക്കാനുള്ള വിവരങ്ങൾ ഒരു സ്വകാര്യ മരുന്നു കമ്പനിക്കും ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയ്ക്കും കൈമാറിയതായും സി.എസ്.ഐ.ആർ ഡയറക്ടർ ജനറൽ ഡോ. ശേഖർ.സി. മാൻഡേ വ്യക്തമാക്കി
മരുന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചാലുടൻ ചികിത്സക്കായി ഉപയോഗിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മരുന്നിന്റെ കാര്യം ശേഖർ വെളിപ്പെടുത്തിയത്.
ചൈന, റഷ്യ,ജപ്പാൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഫാവിപിറാവിർ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ടെന്നും മരുന്ന് നൽകിയവരിൽ മികച്ച ഫലമാണ് ഉണ്ടായതെന്നും ഡോ. ശേഖർ മാൻഡെ പറയുന്നു. മരുന്ന് പൂർണമായും ഇന്ത്യയിൽ തന്നെയാണ് ഉത്‌പാദിപ്പിക്കുക. ഇതിനവേണ്ടി ഒന്നുംതന്നെ ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഏത് കമ്പനിക്കാണ് ഫാവിപിറാവിർ നിർമിക്കുന്നതിനുള്ള വിവരങ്ങൾ നൽകിയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഡ്രഗ് കൺട്രോളർ ജനറലിന്റെ അനുമതി മരുന്നിന് ലഭിക്കാത്തതാണ് ഇതിന് കാരണമായി ഡോ ശേഖർ ചൂണ്ടിക്കാണിക്കുന്നത്. ഇതുൾപ്പെടെ മറ്റ് 20 മരുന്നുകൾ കൂടി കോവിഡ് ചികിത്സക്കായി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം വെളിപ്പെടുത്തി
ചൈനയില്‍ 300ല്‍ അധികം രോഗികള്‍ക്ക് ഈ മരുന്ന് ഫലപ്രദമായതായി ചൈന പറഞ്ഞിരുന്നു . മരുന്ന് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഉപയോഗിച്ചവരുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടായതായി വ്യക്തമായി. ഫാവിപിറാവിര്‍ എന്ന ഘടകം ശരീരത്തില്‍ വൈറസിന്റെ പെരുകലിനെ തടയുന്നതായും ചൈനീസ് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. അതേസമയം ഫാവിപിറാവിര്‍ അത്ര ഫലപ്രദമല്ല എന്നാണ് ജാപ്പനീസ് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. 2016ല്‍ എബോളയ്ക്ക് മരുന്നായാണ് ഫാവിപിറാവിര്‍ ജപ്പാന്‍ ഗവണ്‍മെന്റ് വികസിപ്പിച്ചത്. കൊറോണ രോഗികള്‍ക്ക് പൂര്‍ണമായ തോതില്‍ ഇത് ഉപയോഗിക്കണമെങ്കില്‍ ഗവണ്‍മെന്റിന്റെ അംഗീകാരം വേണം. കൊറോണ വാക്‌സിന്‍ പരീക്ഷണം യുഎസ് ഗവണ്‍മെന്റ് തുടങ്ങിയിട്ടുണ്ട്്. ഇന്ത്യയും ചൈനയും എച്ച്‌ഐവി മരുന്ന്് കൊറോണ രോഗികള്‍ക്ക് നല്‍കിത്തുടങ്ങിയിട്ടുണ്ട്. കൊറോണയ്ക്ക് ഫലപ്രദമായ ഒരു മരുന്ന് ഉടന്‍ വികസിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























