കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 37 പേര്‍.... മരണസംഖ്യ 718 ആയി ഉയര്‍ന്നു, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 23,077 ആയി

രാജ്യത്ത് ദിനംപ്രതി കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,684 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 23,077 ആയി. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 37 പേരാണ്. ഇതോടെ മരണസംഖ്യ 718 ആയി ഉയര്‍ന്നു. 4,749 ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തരായി.
കേരളത്തിലും ഇന്ന് രാവിലെ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കുട്ടിക്ക് ഹൃദയസംബന്ധമായ രോഗങ്ങളും വളര്‍ച്ചക്കുറവും ഉണ്ടായിരുന്നു. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 6,430 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 283 പേര്‍ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലും ഡല്‍ഹിയിലുമാണ്. 2,624 പേര്‍ക്കാണ് ഗുജറാത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. 112 പേരാണ് ഇവിടെ മരിച്ചത്. ഡല്‍ഹി 2,376 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 50 പേര്‍ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ചു.മധ്യപ്രദേശില്‍ 1,699 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 1,510 പേര്‍ക്കും രാജസ്ഥാനില്‍ 1,964 പേര്‍ക്കും തമിഴ്‌നാട് 1,683 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























