ഡെലിവറി ബോയ് ഇസ്ലാമായതിനാല്‍ സാധനങ്ങള്‍ സ്വീകരിക്കാതിരുന്നയാള്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ താനെയില്‍ കൊവിഡിലും മാരകമായ വര്‍ഗീയ വിഷം. ഡെലിവറി ബോയിയുടെ മതത്തിന്റെ പേരില്‍ സാധനങ്ങള്‍ കൈപ്പറ്റാന്‍ ഒരാള്‍ വിസമ്മതിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ആളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാഷിമീര സ്വദേശി ഗജനന്‍ ചതുര്‍വേദിയാണ് അറസ്റ്റിലായത്. ഡെലിവറി ബോയ് ഇയാള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങളുമായി വീട്ടിലെത്തിയപ്പോള്‍ അയാളുടെ പേര് ചോദിക്കുകയായിരുന്നു. ഇസ്ലാം മതവിശ്വാസിയാണെന്ന് അറിഞ്ഞതോടെ സാധനങ്ങള്‍ കൈപ്പറ്റാന്‍ വിസമ്മതിക്കുകയായിരുന്നു. താന്‍ മുസ്ലീംങ്ങളില്‍ നിന്നും ഒന്നും സ്വീകരിക്കില്ലെന്നും പറഞ്ഞായിരുന്നു നിരസിക്കലെന്നും ഡെലിവറി ബോയ് നല്‍കിയ പരാതിയില്‍ പറയുന്നു.
ഗജനന്‍ ചൗധരിക്കെതിരെ മതവിദ്വേഷം പടര്‍ത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഇയാള്‍ അറസ്റ്റിലായി. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























