വിമാനക്കമ്പനികള്‍ ആഭ്യന്തര റൂട്ടില്‍ ബുക്കിങ് തുടങ്ങി

കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള ആഭ്യന്തര റൂട്ടുകളില്‍ വിമാന കമ്പനികള്‍ ബുക്കിങ് പുനരാരംഭിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു കാത്തുനില്‍ക്കാതെ ഗോ എയര്‍, സ്‌പൈസ് ജെറ്റ് എന്നിവ മേയ് 16 മുതലും ഇന്‍ഡിഗോ, വിസ്താര എന്നിവ ജൂണ്‍ ഒന്നു മുതലുമുള്ള ബുക്കിങ് ആണ് ആരംഭിച്ചത്. എയര്‍ ഇന്ത്യ ബുക്കിങ് തുടങ്ങിയിട്ടില്ല.
വിമാന കമ്പനികളോട് ബുക്കിങ് ആരംഭിക്കാന്‍ കേന്ദ്ര അനുമതിക്കായി കാത്തു നില്‍ക്കാന്‍ വ്യോമയാന മന്ത്രാലയവും വ്യോമയാന ഡയറക്ടറേറ്റ് ജനറലും (ഡിജിസിഎ) നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവയടക്കം രാജ്യത്തിന്റെ പ്രധാന നഗരങ്ങളില്‍ നിന്നു കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കടക്കം ബുക്കിങ് പുനരാരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























