ഗുജറാത്തിൽ മരണനിരക്ക് ഉയരുന്നത്തിന്റെ കാരണം എൽ–ടൈപ്പ് വൈറസെന്ന സംശയമുള്ളതായി വിദഗ്ദ്ധർ ; ചൈനയിലെ വുഹാനിൽ വ്യാപകമായി കാണപ്പെട്ട വൈറസ് ഗുജറാത്തിലും പിടിമുറുക്കിയോ എന്ന് ആശങ്ക

ഇന്ത്യയിൽ കോവിഡ് നിയന്ത്രണത്തിനായി രാജ്യം കിണഞ്ഞു പരിശ്രമിക്കുമ്പോഴും ചിലപ്പോഴെങ്കിലും വൈറസ് ബാധയുടെ കണക്കുകൾ നമ്മളെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട് . മഹാരാഷ്ട്രയിലാണ് ഇപ്പോൾ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം വർധിക്കുന്നത് .
ഗുജറാത്തിൽ കോവിഡ് മരണനിരക്ക് കൂടാൻ കാരണം എൽ–ടൈപ്പ് കൊറോണ വൈറസിന്റ ആധിക്യമാകാമെന്ന് വിദഗ്ധർ. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായി കരുതുന്ന ചൈനയിലെ വുഹാനിൽ വ്യാപകമായി കാണപ്പെട്ട വൈറസാണിത്. ഗുജറാത്തിൽ ഇതുവരെ കോവിഡ് ബാധിച്ച് 133 പേരാണ് മരണത്തിനു കീഴടങ്ങിയത്. എസ് –ടൈപ്പ് കൊറോണ വൈറസിനേക്കാൾ വിനാശകാരിയായ എൽ–ടൈപ്പ് വൈറസിന്റെ സാന്നിധ്യമാണ് ഇവിടെ മരണനിരക്ക് ഉയരാൻ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഇത് സ്ഥിരീകരിക്കാൻ യാതൊരു ഗവേഷണവും ഇതുവരെ നടത്തിയിട്ടില്ലെന്നും ഇവർ പറയുന്നു.
ജീനോം സീക്വൻസിങ്ങിനായി കഴിഞ്ഞ ഇടയ്ക്ക് ഉപയോഗിച്ച നോവൽ കൊറോണ വൈറസിൽ എൽ–ടൈപ്പ് സ്ട്രെയ്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി ഗുജറാത്ത് ബയോടെക്നോളജി റിസർച് സെന്ററിലെ (ജിബിആർസി )ശാസ്ത്രജ്ഞൻ പറഞ്ഞു. ‘കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത പ്രദേശത്ത് എൽ–ടൈപ്പ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് വിദേശത്തു നിന്നുള്ള ശാസ്ത്രജഞ്ർ നടത്തിയ വിശകലനത്തിൽ പറയുന്നത്. ഇത് വുഹാനിൽ വ്യാപകമായി കാണപ്പെട്ടവയാണ്.
മാത്രമല്ല ജീനോം സീക്വൻസിങ്ങിനായി ഞങ്ങൾ ഒരു കോവിഡ് രോഗിയിൽ നിന്നു ശേഖരിച്ച സാംപിളുകളിലും എൽ സ്ട്രെയ്ന്റെ സാന്നിധ്യം കണ്ടെത്താനായി. എസ്– സ്ട്രേയ്നേക്കാളും കൂടുതൽ അപകടകാരിയാണിവ. ഈ സ്ട്രെയിനുകളാണ് കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നതെന്ന് വിവിധ ഇടങ്ങളിലുള്ള ശാസ്ത്രജ്ഞർ പറഞ്ഞിട്ടുണ്ട്.’– ഗുജറാത്ത് ബയോടെക്നോളജി റിസർച് സെന്റർ ഡയറക്ടർ സി.ജി.ജോഷി ദേശീയ മാധ്യമത്തോടു പറഞ്ഞു.
വൈറസുകൾക്ക് പരിവർത്തനം സംഭവിക്കുന്നത് അനുസരിച്ച് അതിന്റെ എണ്ണത്തിലും ശതമാനത്തിലും മാറ്റം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നോവൽ കൊറോണ വൈറസിന്റെ ജീനോം സീക്വൻസിങ്ങ് ഡീക്കോഡ് ചെയ്ത് അതിന്റെ പുതിയ മൂന്നു പരിവർത്തനങ്ങൾ ജിബിആർസി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ജിആർജിബി ജിനോം സീക്വൻസിനായി സാംപിളുകൾ ശേഖരിച്ച വ്യക്തി രോഗം ഭേദമായി ആശുപത്രി വിട്ടതായും ജോഷി പറഞ്ഞു.
ഇതുവരെ എൽ–സ്ട്രയിനുകളാണ് ഗുജറാത്തിലെ കോവിഡ് ബാധിതരിൽ ഉള്ളതെന്നു കണ്ടെത്തിയ പഠനങ്ങളൊന്നും നടന്നിട്ടുമില്ല. പല രോഗികൾക്കും മറ്റു രോഗങ്ങൾ ഉള്ളതും ഗുജറാത്തിൽ കോവിഡ് മരണങ്ങൾ കൂടുന്നതിനു കാരണമായെന്നു സംസ്ഥാന സർക്കാർ വിശദീകരിക്കുന്നു. ഹൃദയ - ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടായിരുന്നവരാണ് മരിച്ചവരില്‍ ഏറെയെും. 60 വയസിനു മുകളിൽ പ്രായമുള്ളവർ അഞ്ചു വയസിനു താഴെയുള്ളവർ ഗര്‍ഭിണികൾ എന്നിവരാണ് മരിച്ചവരിൽ 90 ശതമാനമെന്നുമാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയന്ത് രവി പറഞ്ഞത്.
https://www.facebook.com/Malayalivartha