ഒരു മാസം വീട്ടിലിരുന്നു മടുത്തതോടെ കമിതാക്കൾ പരസ്പരം കാണാൻ തീരുമാനിച്ചു... കായല്‍ തീരത്തോടു ചേര്‍ന്നുള്ള തോട്ടത്തിലെ യുക്കാലി മരത്തിനു ചുവട്ടിലെത്തി പ്രണയ സല്ലാപം.... ലോക്ക് ഡൗണില്‍ പൊലീസിന്റെ ഡ്രോണ്‍ തിരച്ചിലില്‍ കണ്ടത് കമിതാക്കളെ... പിന്നെയായിരുന്നു മുട്ടൻ ട്വിസ്റ്റ്.. സംഭവിച്ചത് ഇങ്ങനെ...

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ലോക്ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പൊലീസിന്റെ ഡ്രോണ്‍ തിരച്ചിലില്‍ കമിതാക്കള്‍ അകപ്പെട്ടത് അപ്രതീക്ഷിതമായി. തമിഴ്നാട് തിരുവെള്ളൂരില്‍ ആണ് സംഭവം. ഒരു മാസം വീട്ടിലിരുന്നു മടുത്തതോടെയാണ് തിരുവെള്ളൂര്‍ കുമഡിപൂണ്ടിയിലെ കമിതാക്കള്‍ നേരിട്ടുകാണാന്‍ തീരുമാനിച്ചത്. കായല്‍ തീരത്തോടു ചേര്‍ന്നുള്ള തോട്ടത്തിലെ യുക്കാലി മരത്തിനു ചുവട്ടിലിരുന്നു വിരഹവേദനകള്‍ പങ്കുവയ്ക്കുന്നതിനിടെയാണു ഡ്രോണ്‍ എത്തിയത്. ഡ്രോണ്‍ കണ്ടെത്തിയതോടെ കമിതാക്കള്‍ സ്ഥലം വിട്ടു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തു മനോഹരമാക്കിയ ദൃശ്യങ്ങള്‍ കാണുന്നവരൊക്കെ പറയുന്നത് ഒറ്റകാര്യമാണ്. ഇങ്ങിനെയൊക്കെ ചെയ്യാവോ പൊലീസേ എന്ന്.
അതേസമയം ഇതിനുമുൻപ് ലോക് ഡൗൺ ലംഘകരെ ഭയപ്പെടുത്താൻ തമിഴ്നാട് പൊലീസ് കണ്ടുപിടിച്ച പുതിയ മാര്‍ഗം കയ്യടിയും അതേസമയം തന്നെ വിമർശനവും ഉയർത്തിയിരുന്നു.
കൊറോണയുമായി ബന്ധപ്പെട്ട സമൂഹത്തിൽ നിലവിലിരിക്കുന്ന അപഖ്യാതികൾക്ക് ബലം പകരുന്നതാണ് പൊലീസിന്‍റെ നടപടിയെന്നാണ് ഉയരുന്ന മുഖ്യവിമർശനം.
ആംബുലൻസ് ദുരുപയോഗം ചെയ്തു എന്നും വിമർശനമുണ്ട്. എന്നാൽ ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന ഒരു മഹാമാരിയുടെ ഭീകരതയെക്കുറിച്ചുള്ള സന്ദേശമാണിതെന്നാണ് മറുവാദം.സംഭവം എന്തായാലും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
തിരുപ്പൂർ ജില്ലാ പൊലീസ് പുറത്തുവിട്ട ഒരു ചെറിയ വീഡിയോയാണ് സംഭവങ്ങൾക്കടിസ്ഥാനം.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾക്കിടയിലും വിലക്ക് ലംഘിച്ച് യാതൊരു സുരക്ഷാമുൻകരുതലുകളുമില്ലാതെ ബൈക്കിൽ സഞ്ചരിച്ച കുറച്ച് യുവാക്കളെ പൊലീസ് തടഞ്ഞു നിർത്തുന്നു. തുടർന്ന് ഇവരെ ഒരു ആംബുലൻസിലേക്ക് കയറ്റാനാണ് ശ്രമിക്കുന്നത്.
ആംബുലൻസിൽ പ്രതിരോധ സ്യൂട്ടും മാസ്കും ധരിച്ച് ഒരു രോഗി കിടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ അത് കോവിഡ് രോഗി തന്നെയാണെന്ന് മനസിലാക്കിയ യുവാക്കൾ ആംബുലൻസിൽ കയറാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നു..
ഭയന്നു വിറച്ച് രക്ഷപെടാന്‍ ശ്രമിക്കുന്ന ഇവരെ എന്നാൽ പൊലീസ് വലിച്ചിഴച്ച് അകത്തേക്ക് കയറ്റുകയാണ്. ബാക് ഗ്രൗണ്ടും മ്യൂസികും സിനിമാ ഡയലോഗും ഒക്കെയായാണ് വീഡിയോ പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha