ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 28,000 ലേക്ക്...രാജ്യത്ത് കോവിഡ് മരണം 872 ആയി... 24 മണിക്കൂറിനിടെ മരിച്ചത് 48 പേര്

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 28,000 ലേക്ക്...രാജ്യത്ത് കോവിഡ് മരണം 872 ആയി... 24 മണിക്കൂറിനിടെ മരിച്ചത് 48 പേര്‍. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27,892 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1396 പേര്‍ക്കാണ്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. 24 മണിക്കൂറിനിടെ 440 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഗുജറാത്തില്‍ ഇന്നലെ 230 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 3301 ആയി. ഗുജറാത്തില്‍ കോവിഡ് മരണം 151 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 1855 ആയി ഉയര്‍ന്നു. കോയമ്ബത്തൂര്‍, തിരുപ്പൂര്‍, തേനി ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രധാന നഗരങ്ങളെല്ലാം സമ്ബൂര്‍ണ്ണ ലോക്ക്ഡൗണിലാണ്.
തെലങ്കാനയില്‍ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്നലെ 11 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കടകള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇളവ് സംസ്താനത്ത് നടപ്പാക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
https://www.facebook.com/Malayalivartha