രാജ്യതലസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും കൂട്ടത്തോടെ കോവിഡ് 19 സ്ഥിരീകരിച്ചു...

രാജ്യതലസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും കൂട്ടത്തോടെ കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹി അംബേദ്ക്കര്‍ ആശുപത്രിയിലും പട്പട്ഗഞ്ച് മാക്‌സിലുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അംബേദ്കര്‍ ആശുപത്രിയിലെ ആറ് ഡോക്ടര്‍മാരും 20 നഴ്‌സുമാരും ഉള്‍പ്പടെ 29 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഡല്‍ഹി പട്പട്ഗഞ്ച് മാക്‌സില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 2,918 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 877 പേരാണ് ഡല്‍ഹിയില്‍ രോഗമുക്തരായത്.
https://www.facebook.com/Malayalivartha