യുപിയിൽ ക്വാറന്റൈനിലുള്ളവർക്ക് ഭക്ഷണം വലിച്ചെറിഞ്ഞു കൊടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് ;ഭക്ഷണത്തിന് ‘സാമൂഹിക അകലം’ മറന്ന് തിരക്ക്; അപമാനം

കൊവിഡ് 19 നിരീക്ഷണകേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപൊതികളും കുടിവെള്ളവും വലിച്ചെറിഞ്ഞ് കൊടുക്കുന്ന വീഡിയോ ഇന്ത്യയ്ക്ക് അപമാനമാകുന്നു.. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ഹിന്ദുസ്ഥാന്‍ കോളജില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് പിപിഇ കിറ്റ് ധരിച്ചെത്തിയ ആള്‍ ഭക്ഷണപൊതികളും കുടിവെള്ള ബോട്ടിലുകളും ഗേറ്റിന് മുന്നിലേക്ക് വലിച്ചെറിഞ്ഞ് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അകത്ത് നിരീക്ഷണത്തിലുള്ളവര്‍ ഗേറ്റിന്‍റെ വിടവിലൂടെ ഭക്ഷണം എടുക്കുന്നതും കൂട്ടംകൂടി നില്‍ക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മതിയായ ഭക്ഷണമോ പരിചരണമോ ഇല്ലാതെ ഉത്തർപ്രദേശിലെ ക്വാറൻറീൻ കേന്ദ്രത്തിലുള്ളവർ നയിക്കുന്നത് ദുരിതജീവിതമാണ് എന്ന് വ്യക്തമാക്കുന്ന കാഴ്ചകളാണ് പുറത്തുവന്നത് . ആഗ്രയിലുള്ള ക്വാറൻറീൻ കേന്ദ്രത്തിലെ പൂട്ടിയ ഗേറ്റിന് അപ്പുറത്തുള്ള വെള്ളകുപ്പിയും ബിസ്കറ്റും ഭക്ഷണപ്പൊതികളും എടുക്കാൻ തിരക്ക് കൂട്ടുന്നവരുടെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.
ട്വിറ്ററില്‍ ഈ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നിയന്ത്രണങ്ങളുടെ ആഗ്ര മോഡലിനെ കുറിച്ച് കഴിഞ്ഞ ദിവസം എടുത്ത് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയം.. ശ്രദ്ധ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ കോളജ് ആഗ്ര ജില്ലാ അഡ്മിനിസ്ട്രേഷന്‍ ഏറ്റെടുത്ത് കൊവിഡ് നിരീക്ഷണകേന്ദ്രം ആക്കുകയായിരുന്നു.
ഭക്ഷണം നൽകാൻ അമിത അകലം പാലിച്ച അധികൃതർ, നിരീക്ഷണത്തിലുള്ളവരുടെ സുരക്ഷ മറന്നു. സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച പ്രവർത്തകർ ഭക്ഷണപ്പൊതികളും വെള്ളവും ഗേറ്റിനപ്പുറത്ത് കൊണ്ടുവെക്കുന്നതും ക്വാറൻറീനിലുള്ളവർ തിരക്ക് കൂട്ടി കൈ പുറത്തേക്കിട്ട് അവ എടുക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പൂട്ടിയ ഗേറ്റിന് പുറത്തുള്ള ടേബിളിൽ ചായകപ്പുകൾ നിരത്തിവെച്ചതും ആളുകൾ കൈനീട്ടി അത് എടുത്ത് പോകുന്നതും ദൃശ്യത്തിൽ കാണാം. വെള്ളകുപ്പികളും ബിസ്കറ്റ് പാക്കറ്റുകളും എറിഞ്ഞുകൊടുക്കുന്നുമുണ്ട്. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിട്ടും സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെടാതെ അവർ റോഡിനപ്പുറത്ത് മാറി നിൽക്കുകയാണ്. ക്വാറൻറീൻ കേന്ദ്രത്തിന് പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു
സമ്പർക്ക വിലക്കിലുള്ളവർക്ക് കൃത്യമായ ഭക്ഷണമോ ആരോഗ്യപരിശോധനയോ പരിചരണമോ ലഭിക്കുന്നില്ലെന്ന് ഇവർ വിഡിയോയിലൂടെ പരാതിപ്പെടുന്നു. ഭക്ഷണവും വെള്ളവുെമത്തിച്ച് നൽകാൻ ഒരു സംവിധാനവുമില്ലെന്നും തങ്ങെള പൂർണമായും അവഗണിക്കുകയാണെന്നും അവർ പറയുന്നു. നിരീക്ഷണകേന്ദ്രത്തിലേക്ക് ഭക്ഷണം എത്തിക്കാന്‍ വൈകിയിരുന്നു.
മെഡിക്കൽ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയതായി ആഗ്ര ജില്ല മജിസ്ട്രേറ്റ് പ്രഭു എൻ. സിങ് അറിയിച്ചു. ക്വാറൻറീനിൽ കഴിയുന്നവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ മുതിർന്ന മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി. ഭക്ഷണവിതരണം ഉൾപ്പെടെയുള്ള സൗകര്യകൾ ഒരുക്കിയതായും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. നേരത്തെ ഉത്തർപ്രദേശിലെ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടർമാർക്ക് വൃത്തിയില്ലാത്ത ഭക്ഷണവും താമസസൗകര്യവും ഒരുക്കിയതും വിവാദമായിരുന്നു.
ഇവിടെ പരിശോധന നടത്താനായി വന്ന സ്ത്രീയാണ് വീഡിയോ എടുത്തിരിക്കുന്നത്. നിരീക്ഷണ കേന്ദ്രത്തില്‍ നേരത്തെയും ഇങ്ങനെയാണ് ഭക്ഷണം നല്‍കിയിരിന്നതെന്ന് അവിടെ കഴിയുന്നവര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഭു നരേയ്ന്‍ സിംഗ് ഇങ്ങനെ സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ മുമ്പാണ് ഇങ്ങനെ ഒരു സംഭവം നടന്നതെന്നും ഇപ്പോള്‍ എല്ലാ ശരിയായിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha