ബംഗളുരുവിൽ ചികിത്സയിലിരിക്കെ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു; ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്

രാജ്യത്ത് ദിനംപ്രതി കൊറോണ ബാധിതർ വർധിക്കുകയാണ്. മരണവും കൂടുതലാകുന്നു എന്ന വാർത്തയും പുറത്തേക്ക് വന്നതാണ്. എന്നാൽ ബാംഗ്ലൂർ നഗരത്തിൽ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് കെട്ടിടത്തിൽ നിന്ന് ചാടിയത് എന്നാണ് ലഭ്യമാകുന്ന വിവരം. ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ എക്സിറ്റ് വിൻഡോ വഴി ചാടിയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.
അതേസമയം ഇദ്ദേഹം ഡയാലിസിസ് ഉൾപ്പടെയുള്ളവയ്ക്ക് ചികിത്സ നടത്തിവന്നിരുന്ന രോഗി കൂടിയായിരുന്നു. എന്നാൽ തന്നെയും ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് പകർന്നതെന്ന് വ്യക്തമല്ല. 50വയസുള്ള ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് ശേഷം ഇദ്ദേഹത്തിന്‍റെ ബന്ധുക്കളെയും ഒപ്പം ആശുപത്രിയിൽ കൂടെ നിന്നിരുന്നവരെയും ക്വാറന്‍റീനിലേക്ക് മാറ്റിയിരുന്നു. ഇതേതുടർന്ന് ഇന്നലെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
അതോടൊപ്പം തന്നെ ഇതുവരെ വരെ കർണാടകയിൽ 704 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത് തന്നെ. ഇതേതുടർന്ന് 503 പേർ നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുകയാണ്. എന്നാൽ തന്നെയും 182 പേർക്ക് രോഗം ഭേദമായതായി റിപ്പോർട്ട്. 19 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. എന്നിരുന്നാൽ തന്നെയും ഇത്തരം ആത്മഹത്യാ പ്രവണതകൾ കൂടുമെന്ന സാഹചര്യം മുൻനിർത്തി കൂടുതൽ കൗൺസിലിങ് നടത്താൻ പദ്ധതി ഇടുകയാണ് അധികൃതർ.
https://www.facebook.com/Malayalivartha