മോദിയുടെ സ്വന്തം നാടായ ഗുജറാത്തിൽ കോവിഡ് അതിവേഗം പടരുന്നു ..രോഗം ബാധിച്ചത് മൂവായിരത്തിലേറെ പേർക്ക് ... 151 പേർ മരിച്ചു . രോഗം ഭേദമായവരുടെ നിരക്കിലും ഗുജറാത്ത്ഏറെ പിന്നിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 440 പേർക്ക്

കോവിഡിനെ പിടിച്ചു കെട്ടുന്നതിൽ പ്രധാനമന്ത്രി മോദിയുടെ പങ്ക് ഏറെ വലുതാണ് ..എന്നാൽ മോദിയുടെ സ്വന്തം നാടായ ഗുജറാത്തിൽ കോവിഡ് അതിവേഗം പടരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത് ..മൂവായിരത്തിലേറെ പേർക്ക് ഗുജറാത്തിൽ കോവിഡ് ബാധിച്ചിട്ടുണ്ട് . ഇവരിൽ 151 പേർ മരിച്ചു . രോഗം ഭേദ മായവരുടെ നിരക്കിലും ഗുജറാത്ത്ഏറെ പിന്നിലാണ്.
അഹമ്മദാബാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ; 2,181 പേർക്കാന് ഇവിടെ കൊറോണ സ്ഥിരീകരിച്ചത് . അഹമ്മദാബാദിൽ മാത്രം മരണസംഖ്യ 104 ആണ്.. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 440 പേർക്കാണ് ഇവിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിചത് എന്നതും ആശങ്ക ഉയർത്തുന്നു
കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായി കരുതുന്ന ചൈനയിലെ വുഹാനിൽ വ്യാപകമായി കാണപ്പെട്ട എൽടൈപ്പ് കൊറോണ വൈറസാണ് ഗുജറാത്തിൽ ഉള്ളതെന്നാണ് വിദഗ്ധർ പറയുന്നത് . മറ്റ് സ്ഥലങ്ങളിൽ എസ് ടൈപ്പ് കൊറോണ വൈറസാണ് കാണപ്പെടുന്നത് . എൽടൈപ്പ് കൊറോണ വൈറസ് കൂടുതൽ വിനാശകാരിയാണെന്നാണ് വിലയിരുത്തുന്നത്
ഹൃദയ - ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഉണ്ടായിരുന്നവരാണ് മരിച്ചവരിൽ ഏറെയെും. 60 വയസിനു മുകളിൽ പ്രായമുള്ളവർ അഞ്ചു വയസിനു താഴെയുള്ളവർ ഗർഭിണികൾ എന്നിവരാണ് മരിച്ചവരിൽ 90 ശതമാനമെന്നുമാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയന്ത് രവി പറഞ്ഞത്
ഇതിനിടെ ഗുജറാത്തിൽ കോവിഡ് 19 ബാധിച്ചവരുടെ പേര് , വയസ്സ് , വിലാസവുമടക്കമുള്ള സകല വിവരങ്ങളും സംസ്ഥാന സർക്കാർ പുറത്ത് വിട്ടു . സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളിൽ ഒന്നായ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ദിവസേന ഉച്ചയ്ക്കും വൈകീട്ടും കോവിഡ് ബാധിതരുടെ പേരും വിലാസവുമടക്കമുള്ള മുഴുവൻ വിവരങ്ങളുമുള്ള ബുള്ളറ്റിൻ പ്രസിദ്ധീകരിക്കും .
അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന് പുറമെ ജില്ലയിലെ ഭോപ്പാൽ പോലുള്ള സ്ഥലങ്ങളിലെ ലിസ്റ്റും സർക്കാർ പ്രത്യേകം പുറത്ത് വിടുന്നുണ്ട്. കോവിഡ് രോഗികളുടെ പേരും വിവരങ്ങളും പുറത്തു വിടുമെന്ന് ഗുജറാത്ത് ആരോഗ്യമന്തി കൂടിയായ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗ ബാധിതരുമായി സമ്പർക്കത്തിൽ വന്നവർക്ക് സ്വയം ആശുപത്രിയിൽ പോയി പരിശോധനക്ക് വിധേയമാകാൻ വേണ്ടിയാണ് ഇത്തരത്തിൽ വിവരങ്ങൾ പുറത്ത് വിടുന്നതെന്ന് പട്ടേൽ പറഞ്ഞു.
വെള്ളിയാഴ്ച രോഗബാധ സ്ഥിരികരിച്ച അഹമ്മദബാദിലെ മലയാളിയായ വനിതാ ഏ സി പി യുടെ പേരും കേരളത്തിലെയും ഗുജറാത്തിലെയും വിലാസമടക്കമുള്ള വിവരങ്ങൾ ഗുജറാത്തിലെ മലയാളികൾക്കിടയിലും സാമൂഹ്യ മാധ്യമങ്ങൾ വഴിയും പ്രചരിച്ചിരുന്നു .
ഗുജറാത്തിലെ പ്രമുഖ മാധ്യമങ്ങളിലും ന്യൂസ് പോർട്ടലുകളും ഇത്തരത്തിൽ രോഗികളുടെ പേര് , വയസ്സ് , വിലാസം എന്നിവയടങ്ങിയ വിവരങ്ങൾ പ്രസിദ്ധികരിക്കുന്നുണ്ട്.രാജസ്ഥാനിലും ഇത്തരത്തിൽ രോഗികളുടെ വിവരങ്ങൾ പുറത്ത് വിട്ടിരുന്നു .
ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് ദേശീയ ശരാശരിയേക്കാള്‍ വേഗം പടരുകയാണെന്ന് ഡല്‍ഹി ഐ.ഐ.ടി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha