കോറോണയെന്ന് കരുതി ആശുപത്രികൾ വാതിലടച്ചു; ഭർത്താവ് ദുബായിൽ കുടുങ്ങി, ചികിത്സ കിട്ടാതെ മലയാളി വീട്ടമ്മ മരിച്ചു

ലോകത്താകമാനം കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഭീതിയും ഏറുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ പലവിധ കാരണങ്ങൾകൊണ്ട് ഭയം മൂലം ആത്മഹത്യ ചെയ്യുന്നവർ കുറവൊന്നുമല്ല. എന്നാൽ ലഭ്യമാകുന്ന വിവരം അനുസരിച്ച് ഒട്ടുമിക്കവരും ആത്മഹത്യാ ചെയ്യുന്നത് കോവിഡ് ഭീതി മൂലമാണ്. എന്നാൽ പലരും ചികിത്സ കിട്ടാതെ മരിക്കേണ്ടി വരുന്ന സാഹചര്യം കൂടി ഉരുവായിരിക്കുകയാണ്. കോവിഡ് സംശയിച്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെത്തുടർന്നു ചികിത്സകിട്ടാതെയാണ് മലയാളി വീട്ടമ്മ മരിച്ചത് എന്ന് റിപ്പോർട്ട്.
അതേസമയം നവി മുംബൈ ഉൾവ നിവാസിയായ ആലപ്പുഴ അവലൂക്കുന്ന് കൈതവളപ്പിൽ ഗോപാലൻ നിവാസിലെ വിമലയ്ക്ക് (53) ആണു ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. താൽകാലിക ജോലി ആവശ്യത്തിനായി ദുബായിൽ പോയ ഭർത്താവ് എഴുപുന്ന സ്വദേശി സോമൻ, ലോക് ഡൗൺ പ്രഖ്യാപിച്ചത് മൂലം വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് അവിടെതന്നെ കുടുങ്ങിയിരിക്കുകയാണ്.
എന്നാൽ മൂന്നാഴ്ച മുൻപ് വീണു പരുക്കേറ്റ വിമലയെ നവിമുംബൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് 10 ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യുകയായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് നവിമുംബൈയിലെ 5 ആശുപത്രികളിൽ എത്തിച്ചെങ്കിലും കോവിഡ് പരിശോധനാഫലം ഉണ്ടെങ്കിലേ പ്രവേശിപ്പിക്കൂ എന്നു പറഞ്ഞു തിരിച്ചയയ്ക്കുകയാണ് ചെയ്തത്.
ശേഷം ഡി.വൈ. പാട്ടീൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സ്ഥിതി വഷളാവുകയായിരുന്നു. ലഭ്യമാകുന്ന വിവരം അനുസരിച്ച് ഇതിനിടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ഡോക്ടർമാർ അറിയിച്ചതായും മലയാളി സംഘടനാപ്രവർത്തകർ അറിയിക്കുകയുണ്ടായി. ഏകമകൾ: സൗമ്യ. വിമലയുടെ സംസ്കാരം ഇന്ന് നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha