വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് കോവിഡിനെതിരെ നടത്തുന്നത്... ലോക്ക്ഡൗണ്‍ രാജ്യത്തെ കോവിഡ് കേസുകള്‍ പിടിച്ചുനിറുത്തിയെന്ന് പ്രധാനമന്ത്രി

വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് കോവിഡിനെതിരെ നടത്തുന്നത്... ലോക്ക്ഡൗണ്‍ രാജ്യത്തെ കോവിഡ് കേസുകള്‍ പിടിച്ചുനിറുത്തിയെന്ന് പ്രധാനമന്ത്രി .കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ രാജ്യത്തെ കേസുകള്‍ പിടിച്ചുനിറുത്തിയെന്നും വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് കോവിഡിനെതിരെ നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണം. പരമാവധി ഇളവുകള്‍ ഇതിനകം കേന്ദ്രം നല്‍കിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചു.
https://www.facebook.com/Malayalivartha