കൊറോണ രോഗബാധിതനായ വ്യക്തി ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കി

കോവിഡ് 19 ബാധിച്ച് വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന മധ്യവയസ്കന്‍ ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. അൻപതുവയസ്സായിരുന്നു പ്രായം. കഠിനമായ ശ്വാസതടസ്സത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ആൾക്ക് കൊറോണ ബാധ സ്ഥിരീകരിക്കുകയായിരുന്നു ...വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ള ഇയാൾക്ക് ഡയാലിസിസ് ചികിത്സ തുടർന്നു വരികയായിരുന്നു. ഇതിനിടെയാണ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നാണ് പൊലീസ് അറിയിച്ചത്.
കർണാടകയിൽ ഇതുവരെ 503 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha