കൊറോണക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന് ഏറെ ആശ്വാസം നൽകിക്കൊണ്ട് ഡൽഹിയിൽ പ്ലാസ്മ തെറാപ്പി പരീക്ഷിച്ച കൊറോണ രോഗി സുഖം പ്രാപിച്ചതായി റിപ്പോർട്ട്. 49കാരനാണ് പൂര്‍ണമായും രോഗമുക്തി നേടിയത്

കൊറോണക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന് ഏറെ ആശ്വാസം നൽകിക്കൊണ്ട് ഡൽഹിയിൽ പ്ലാസ്മ തെറാപ്പി പരീക്ഷിച്ച കൊറോണ രോഗി സുഖം പ്രാപിച്ചതായി റിപ്പോർട്ട്. 49കാരനാണ് പൂര്‍ണമായും രോഗമുക്തി നേടിയിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രില്‍ 4ന് ആണ് ഈ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചത്.. ഇപ്പോൾ പ്ലാസ്മ തെറാപ്പിക്ക് ശേഷം പൂർണമായും സുഖം പ്രാപിച്ചിരിക്കുന്നു എന്നാണു മെഡിക്കൽ റിപ്പോർട്ട് . രോഗമുക്തി നേടിയതോടെ ഇയാളെ സാകേതിലെ മാക്‌സ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പ്ലാസ്മ തെറാപ്പി ഇന്ത്യയില്‍ പരീക്ഷിക്കുന്ന ആദ്യ രോഗിയാണ് ഈ 49കാരന്‍.
ചെറിയ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ അവസ്ഥ വളരെ പെട്ടെന്ന് മോശമായതിനെ തുടർന്ന് ഏപ്രില്‍ 8 മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്തു ടർന്ന് ഇയാളെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കിയതിലൂടെ ആണ് ഇപ്പോൾ സുഖം പ്രാപിച്ചിരിക്കുന്നത് . തുടര്‍ച്ചയായി രണ്ട് പരിശോധനകളില്‍ നെഗറ്റീവ് ഫലം ലഭിച്ച സ്ത്രീയുടെ പ്ലാസ്മ ഉപയോഗിച്ചായിരുന്നു പരീക്ഷണം.
https://www.facebook.com/Malayalivartha