"അയാൾ എന്റെ മാറിടത്തിൽ സ്പർശിച്ചു. പിന്നെയും അയാൾ ഉറങ്ങുന്നതായി അഭിനയിക്കുന്നു. എന്റെ മുത്തച്ഛനോളം പ്രായമുള്ള ഒരാൾ"; ട്രെയിനിൽ നടന്ന ലൈംഗിക അതിക്രമം ധൈര്യത്തോടെ വെളിപ്പെടുത്തി ഒരു പെൺകുട്ടി

ജീവിതത്തിൽ പീഡനം അനുഭവിക്കാത്ത പെൺകുട്ടികൾ വളരെ വിരളമായിരിക്കും. ബസ്, ട്രെയിൻ, തിരക്കേറിയ പൊതു ഇടങ്ങൾ എല്ലാം തന്നെ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ പെൺകുട്ടികൾ പീഡനം അല്ലെങ്കിൽ അതിക്രമങ്ങൾ നേരിടേണ്ട സാഹചര്യം ഉരുവാകുന്നുണ്ട്. എന്തിനേറെ പറയുന്നു, വീടകങ്ങളിൽ പോലും അവൾ സുരക്ഷിതയല്ലെന്ന് ബോധ്യപ്പെടുത്തുന്ന എത്രയേറെ വാർത്തകൾ നമുക്ക് മുന്നിലെത്തിയിയുന്നു. എന്നാൽ സോഷ്യൽ മീഡിയയിലൂടെയാണ് സ്ത്രീകൾ പലപ്പോഴും നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്നത്. അത്തരത്തിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവം പറയുകയാണ് 20 വയസ്സുള്ള പെൺകുട്ടി.
"ഇത് എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ കഥയാണ്. നമുക്കിടയിൽ നിരവധിപേർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. എന്നാൽ തുറന്നു പറയാൻ പലപ്പോഴും നമുക്ക് ഇപ്പോഴും ഭയമാണ്. ലൈംഗികാതിക്രമത്തിനെതിരായ ബോധവത്കരണത്തിനുള്ള മാസമായി ഏപ്രിലിനെ നമുക്ക് കാണാവുന്നതാണ്. ലോകത്തിനു മുൻപിൽ ഞാൻ എന്റെ കഥ പറയുകയാണ്.’ എന്ന കുറിപ്പോടെയാണ് പെൺകുട്ടി തന്റെ വിഡിയോ പങ്കുവയ്ക്കുന്നത്.
‘എന്റെ പേര് മാർവ എന്നാണ്. 20 വയസ്. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട എന്റെ കഥയാണ് ഞാൻ പറയാൻ പോകുന്നത്. നമുക്ക് പലപ്പോഴും എന്താണ് ലൈംഗിക അതിക്രമം എന്ന് വ്യക്തമായി മനസിലാകാതെ പോകാറുണ്ട്. എന്റെ അനുഭവം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നത്. തുടർന്ന് മംഗലൂരുവിൽ നിന്നും ട്രെയിനിൽ നാട്ടിലേക്ക് വരികയായിരുന്നു ഞാൻ. അറുപതു വയസിനു മുകളിൽ പ്രായമുള്ള ഒരാൾ എന്റെ അരികിൽ വന്നിരുന്നു. അയാൾ ഉറങ്ങുന്നതായി തോന്നി.
തുടർന്ന് എന്റെ മാറിടത്തിൽ സ്പര്‍ശിച്ച പോലെ എനിക്കു തോന്നി. എനിക്കു തോന്നിയതായിരിക്കുമെന്ന് വിചാരിച്ചു ഞാൻ ഇരുന്നു. പിന്നീട് ഞാനും ഉറങ്ങാൻ തുടങ്ങിയിരുന്നു. പിന്നെയാണ് എനിക്ക് മനസ്സിലായത്, അല്ല അതെന്റെ വെറും തോന്നലല്ല. അയാൾ എന്റെ മാറിടത്തിൽ സ്പർശിച്ചിട്ടുണ്ട് എന്ന് എനിക്ക് ബോധ്യമായി. പിന്നെയും അയാൾ ഉറങ്ങുന്നതായി അഭിനയിക്കുകയാണ്. എന്റെ മുത്തച്ഛനോളം പ്രായമുള്ള ഒരാൾ ആയിരുന്നു. അയാളാണ് എന്നോടിങ്ങനെ പെരുമാറിയിരിക്കുന്നത്. എങ്ങനെ പ്രതികരിക്കണം എന്നെനിക്കപ്പോൾ അറിയുന്നില്ലായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയത്. ശബ്ദം പോലും പുറത്തു വരാതെ തൊണ്ടയിൽ കുരുങ്ങിയിരുന്നു.
അതേസമയം സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ പ്രതികരികുകയുണ്ടായി. അയാൾക്കു നേരെ ദേഷ്യപ്പെട്ടു. അലറിവിളിച്ചു. പക്ഷേ, താൻ ഉറക്കമാണെന്നായിരുന്നു അയാളുടെ പ്രതികരണം. എന്നാൽ, ഒച്ചവയ്ക്കുന്നതു കേട്ട് ആ കംപാർട്ട്മെന്റിലുള്ള മറ്റു യാത്രക്കാർ വന്ന് ഇടപെട്ടു. ഇത് ഒരു അനുഭവം മാത്രമാണ്.’ എന്നും പെൺകുട്ടി പറയുന്നു.എത്താറാത്തികൾ നമുക്കിടയിൽ പലർക്കും ദുരനുഭവം ഉണ്ടാകാറുണ്ട്. കൂടുതൽ പ്രശ്നമുണ്ടാക്കണ്ട എന്ന കുടുംബത്തിന്റെ ഭയം കൊണ്ടുമാത്രമാണ് പലരും തുറന്നു പറയാതെ പോകുന്നത് പോലും. എന്നാൽ ഭയപ്പെടാതെ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാൻ സ്ത്രീകൾ തയാറാകണമെന്നാണ് മാർവ വിഡിയോയിൽ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha