എന്നെന്നേക്കുമായി ഗംഗയുടെ കാളീഘട്ട തീരങ്ങളെ വിട്ടൊഴിഞ്ഞ അവർ കൊറോണക്കാലത്ത് തീരെ പ്രതീക്ഷിക്കാതെ വീണ്ടും എത്തിയിരിക്കുന്നു...ഗംഗയുടെ ഓളങ്ങളില്‍ നിന്നും കുതിച്ച് ഉയര്‍ന്ന് വായുവില്‍ കൂടി നീങ്ങി വീണ്ടു ഗംഗയുടെ അടിയിലേക്ക് അവർ മുങ്ങാം കൂഴി ഇടുമ്പോൾ ഗംഗ വീണ്ടും നഗരമാലിന്യങ്ങളില്‍ നിന്നും മുക്തിനേടിയ ആശ്വാസത്തിൽ പ്രദേശവാസികൾ

കൊറോണകൊണ്ടുണ്ടായ ദുരന്തങ്ങൾ ഏറെയാണെങ്കിലും കൊറോണക്ക് ശേഷം ആശ്വസിക്കാനും ഏറെയുണ്ട്. പ്രധാനമായും മാലിന്യങ്ങൾ ഒഴിവായതുതന്നെയാണ് കൊറോണക്കാലത്തു എടുത്തുപറയേണ്ട ഗുണങ്ങൾ ..ഇപ്പോൾ ഇന്ത്യയുടെ പുണ്യനദിയായ ഗംഗയെ ശുദ്ധീകരിച്ചതും കൊറോണ തന്നെ . .
ഗംഗ ശക്തമായി ഒഴുകുമ്പോഴും ഒരിക്കല്‍ ഗംഗയുടെ മടിത്തട്ടില്‍ കളിച്ചു തിമിര്‍ത്തവര്‍ക്ക് മനുഷ്യരുടെ ആരവം എന്നും ജീവന് ഭീഷണിയായിരുന്നു. അങ്ങനെ എന്നന്നേക്കുമായി ഗംഗയുടെ കാളീഘട്ട തീരങ്ങളെ വിട്ടൊഴിഞ്ഞതാണ് മത്സ്യവര്‍ഗ്ഗത്തിലെ ഏറെ പ്രശസ്തരായ ഗംഗാറ്റിക് ഡോള്‍ഫിനുകൾ
ഇപ്പോൾ അവർ വീണ്ടും എത്തുമ്പോൾ പ്രദേശവാസികൾക്ക് സന്തോഷം അടക്കാൻ പറ്റുന്നില്ല. കാരണം ഈ ഡോള്‍ഫിനുകള്‍ക്ക് ശുദ്ധജലത്തില്‍ മാത്രമേ കഴിയാനാകൂ എന്നതില്‍ നിന്നും ഗംഗ വീണ്ടും നഗരമാലിന്യങ്ങളില്‍ നിന്നും ഏറെ മുക്തിനേടിയെന്ന് അവർ വിശ്വസിക്കുന്നു
https://www.facebook.com/Malayalivartha