ലോക്ഡൗണ്‍ സമയത്ത് മാധ്യമ സ്ഥാപനങ്ങളിലെ പിരിച്ചുവിടല്‍, കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു

കൊവിഡ്-19 നിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാധ്യമ സ്ഥാപനങ്ങളില്‍ ജീവനക്കാരെ പിരിച്ചു വിടുന്നതും ശമ്പളം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് വന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. കേന്ദ്രസര്‍ക്കാരിന്റെ മറുപടി പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു.
ദല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്, നാഷണല്‍ അലൈന്‍സ് ഓഫ് ജേര്‍ണലിസ്റ്റ് സംഘടനകള്‍ സംയുക്തമായി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. വിഷയത്തില്‍ മറുപടി നല്‍കാന്‍ രണ്ടാഴചത്തെ സമയമാണ് കേന്ദ്രത്തിന് കോടതി നല്‍കിയിരിക്കുന്നത്.
. സാമ്പത്തിക മേഖലകൾ പ്രവര്‍ത്തിക്കാതിരുന്നാൽ ഇനിയും എത്രകാലം ജനങ്ങൾക്ക് പിടിച്ചുനിൽക്കാനാകുമെന്ന് കോടതി ചോദിച്ചു. ഏറെ ഗൗരവത്തോടെ പരിശോധിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ കോടതി സമാപനമായ പ്രശ്നങ്ങൾ മറ്റ് ചില സംഘടനകളും ഉന്നയിച്ചിട്ടുണ്ടെന്നും അറിയിച്ചു.
ജസ്റ്റിസ് എന്‍.വി രമണ, സജ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജിയുടെ പകര്‍പ്പ് നല്‍കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ കാലയളവില്‍ കേരളത്തിലുള്‍പ്പെടയുള്ള മാധ്യമ സ്ഥാപനങ്ങളില്‍ ജീവനക്കാരെ പിരിച്ചു വിടുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹരജി സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha