ബോറടിച്ചപ്പോൾ ചീറ്റുകളിക്കാമെന്ന് കരുതി; ട്രക്ക് ഡ്രൈവർക്കൊപ്പം ചീറ്റുകളിച്ച 24പേർക്ക് കോവിഡ്

കൊറോണ വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് നമ്മുടെ രാജ്യത്ത് നിലനിക്കുനത്. പലവിധത്തിലും ആരോഗ്യപ്രവർത്തകർ കൊറോണയെ തുടച്ചുനീക്കാൻ ശ്രമങ്ങൾ നടത്തിവരുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ പലരുടെയും നിസ്സഹകരണം പല നിയന്ത്രങ്ങളെ താറുമാറാക്കുന്ന. ഇത്തരം ഒരു സാഹചര്യം ആശങ്ക ഉളവാക്കുകയാണ്. അത്തരം ഒരു വാർത്തയാണ് നമ്മുടെ രാജ്യത്ത് ചില ഭാഗങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്നത്.
ലോക് ഡൗൺ ആയതിൽ ‘ബോറടി’ മാറ്റാൻ ട്രക്ക് ഡ്രൈവര്‍മാര്‍ ചേർന്ന് ചീട്ട് കളിച്ചു. ഇതേതുടര്‍ന്ന് കോവിഡ് ബാധിച്ചത് 24 പേര്‍ക്ക്. ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്കടുത്ത് കൃഷ്ണലങ്കയിലാണ് സംഭവം നടന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. വിജയവാഡയിലെ കര്‍മിക നഗറിലും സമാനമായ സംഭവത്തില്‍ 15 പേർക്ക് കോവിഡ് ബാധിച്ചതായി കൃഷ്ണ ജില്ലാ കലക്ടര്‍ എ. മുഹമ്മദ് ഇംതിയാസ് വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഇവർ വിരസത മാറ്റാൻ വേണ്ടിയാണ് ട്രക്ക് ഡ്രൈവർ സുഹൃത്തുക്കളെയും അയല്‍ക്കാരെയും കൂട്ടി ചീട്ടുകളിച്ചത് എന്നാണ് പറയുന്നത്. തുടർന്ന് പിന്നാലെ സംഘത്തിലുണ്ടായിരുന്ന 24 പേർക്കും വൈറസ് സ്ഥിരീകരിക്കുകയാണുണ്ടായത്. കോവിഡ് ബാധയുണ്ടായിരുന്ന ട്രക്ക് ഡ്രൈവര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ലംഘിച്ച് ജനങ്ങളുമായി ഇടപഴകിയതിനെ തുടര്‍ന്നാണ് കര്‍മിക നഗറിൽ 15 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം രണ്ടു സംഭവത്തിലുമായി 39 പേര്‍ക്ക് വൈറസ് ബാധിച്ചെന്ന് കലക്ടര്‍ വ്യക്തമാക്കുകയുണ്ടായി. തുടർന്ൻ സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം അനുസരിക്കാതിരുന്നതാണ് രണ്ടു സംഭവത്തിലേയ്ക്കും നയിച്ചതെന്നും കൂടുതൽ ആളുകളിലേക്ക് രോഗം പടർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആന്ധ്രാപ്രദേശിലെ പ്രധാന കോവിഡ് ഹോട്സ്‌പോട്ട് ആണ് വിജയവാഡ. 100ല്‍ അധികം കേസുകളാണ് ഇവിടെ ഇതുവരെ റജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 പുതിയ കോവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha