അദാര്‍ പൂനവല്ല പ്രധാനമന്ത്രിയുടെ കരുത്താകുമോ; ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ പ്രമുഖ വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഡ് പോരാട്ടത്തില്‍ പുതിയ വഴിത്തിരിവിലേയ്ക്ക് നീങ്ങുകയാണ് രാജ്യം. ഇന്ത്യയുടെ ജീവവായു തിരികെ നേടികൊടുത്ത് രക്ഷനാകുമോ. ഓക്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ കമ്പനി, ഉത്പാദനം മൂന്നാഴ്ചയ്ക്കകം. പുണെ ആസ്ഥാനമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ഞങ്ങളുടെ സംഘം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോ.ഹില്ലുമായി സഹകരിച്ചാണ് പരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാനാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ സിഇഒ അദാര്‍ പൂനവല്ല പറഞ്ഞു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ പ്രമുഖ വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഈ വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം വിജയിച്ചാല്‍ ഒക്ടോബറോടെ വിപണിയിലെത്തിക്കാനാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.
വാക്സിന്‍ നിര്‍മ്മിക്കുന്ന ഏഴ് ആഗോള സ്ഥാപനങ്ങളിലൊന്നായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുമായി സഹകരണമുണ്ട്. പുണെ ആസ്ഥാനമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ സംഘം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോ.ഹില്ലുമായി സഹകരിച്ചാണ് പരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാനാകും'' - സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ (എസ്ഐഐ) സിഇഒ അദാര്‍ പൂനവല്ല പറഞ്ഞു. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ കൊവിഡ് വാക്സിന്‍ സെപ്റ്റംബറിലോ ഓക്ടോബറിലോ വിപണിയിലെത്തിക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ആവശ്യമായ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കി അടുത്ത രണ്ടോ മൂന്നോ ആഴ്ച്ചക്കുള്ളില്‍ വാക്സിനായുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നും അദാര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. ഉത്പാദനം കൂടുതല്‍ നടത്തേണ്ട സാഹചര്യത്തില്‍ മറ്റു പങ്കാളികളുടെ പിന്തുണതേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha