അതിർത്തി കടന്ന് സംസ്ഥാനത്തേയ്ക്കെത്താൻ നിരവധി പേർ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന യാത്രയ്ക്ക് മാർഗനിർദേശങ്ങൾ നൽകി ഗതാഗത വകുപ്പ്.. ലോക്ക്ഡൗണിനു ശേഷമുള്ള യാത്രകൾക്കാണ് മാർഗനിർദേശം

അതിർത്തി കടന്ന് സംസ്ഥാനത്തേയ്ക്കെത്താൻ നിരവധി പേർ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന യാത്രയ്ക്ക് ഒൻപത് മാർഗനിർദേശങ്ങൾ നൽകി ഗതാഗത വകുപ്പ്.. ലോക്ക്ഡൗണിനു ശേഷമുള്ള യാത്രകൾക്കാണ് മാർഗനിർദേശം. ഒൻപത് നിർദേശങ്ങളാണ് ഗതാഗതവകുപ്പ് ശിപാർശ ചെയ്തിരിക്കുന്നത്.
അവയിൽ പ്രധാനമായത് നാല് ചെക്ക്പോസ്റ്റുകളിലൂടെ മാത്രമേ യാത്ര അനുവദിക്കുകയുള്ളു എന്നതാണ് . മഞ്ചേശ്വരം, വാളയാര്‍, മുത്തങ്ങ, അമരവിള ചെക്ക്പോസ്റ്റുകള്‍ വഴി മാത്രമാണ് യാത്ര അനുവദിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്തതിനു ശേഷം യാത്ര ചെയ്യാം
അതിർത്തി കടന്നെത്താൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഒരു ദിവസം നിശ്ചിത ആളുകളെ മാത്രമേ കടത്തി വിടുകയുള്ളു. ഇത് സംബന്ധിച്ച ശിപാർശ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
രാവിലെ എട്ടിനും 11 നും ഇടയിൽ മാത്രമായിരിക്കും പ്രവേശനം. അതിർത്തി കടന്നെത്താൻ സ്വന്തം വാഹനത്തിൽ വരാം. കേന്ദ്രം അനുവദിച്ചാൽ അന്തർസംസ്ഥാന ബസ് സർവീസ് ആരംഭിക്കാം.
ബസിൽ സാമൂഹിക അകലം നിർബന്ധമാക്കും. എസി പാടില്ല, മാസ്ക് നിർബന്ധമായി ധരിക്കണം തുടങ്ങിയ ശിപാർശകളാണ് ഗതാഗതവകുപ്പ് സമർപ്പിച്ചിരിക്കുന്നത്.
അതിർത്തിയിൽ പോലീസിനേയും മെഡിക്കൽ സംഘത്തേയും നിയോഗിക്കണം. വാഹനങ്ങൾ ഫയർഫോഴ്സ് അണുമുക്തമാക്കണം. ഇത്തരത്തിൽ വരുന്നവരെ നിരീക്ഷിക്കാൻ ജില്ലാ തലത്തിൽ പ്രത്യേക സംഘം വേണമെന്നും നിർദേശമുണ്ട്.
https://www.facebook.com/Malayalivartha