രാജ്യത്ത് രണ്ടാഴ്ച കൂടി ലോക്‌ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഐഎംഎം; പ്രവാസികളെ ലക്ഷണങ്ങളില്ലെങ്കിലും വീട്ടിൽ അയയ്ക്കരുതെന്നും വ്യക്തമാക്കി

രാജ്യത്ത് കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തിൽ രണ്ടാഴ്ച കൂടി ലോക്‌ഡൗൺ നീട്ടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎം) വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം തന്നെ ആരോഗ്യപ്രവർത്തകരിൽ രോഗബാധ സ്ഥിരീകരിക്കുന്നത് അതീവ ഗൗരവമുള്ളതാണെന്നും ഒപ്പം പ്രവാസികളെ ലക്ഷണങ്ങളില്ലെങ്കിലും വീട്ടിൽ അയയ്ക്കരുതെന്നും ഐഎംഎം വ്യക്തമാക്കിയിരിക്കുകയാണ്. കോവിഡ് പരിശോധന സ്വകാര്യ മേഖലയിലും വേണമെന്നും ഐഎംഎം ആവശ്യപ്പെടുകയുണ്ടായി.
അതേസമയം തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ തുടരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തുകയുണ്ടായി. രണ്ടാം ഘട്ട ലോക്ഡൗൺ മെയ് മൂന്നിന് അവസാനിക്കാനിരിക്കെ അതിനുശേഷമുള്ള ഭാവി നടപടികള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
അതോടൊപ്പം തന്നെ ജൂൺ– ജൂലൈ മാസങ്ങളിൽ രാജ്യത്ത് കോവിഡ്-19 കേസുകൾ കൂടുതലാകാൻ സാധ്യത ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുകയും ചെയ്തു. പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോൺഫറൻസിനു ശേഷം ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ് സിങ് ദിയോയാണ് ഈ കാര്യം അറിയിച്ചത്. ഇത് മുന്നിൽ കണ്ട് തയാറെടുക്കണമെന്നു വിഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
ഇതേതുടർന്ന് മാസ്കുകളും സാമൂഹിക അകലം പാലിക്കുന്നതും മുഖാവരണവുമൊക്കെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളായി മാറണം എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് പോരാട്ടത്തിൽ സംസ്ഥാനങ്ങളും കേന്ദ്രവും ഒത്തൊരുമിച്ചു നടത്തുന്ന നടപടികളെ പ്രകീർത്തിച്ച പ്രധാനമന്ത്രി, കൊറോണ വൈറസിനെ നേരിടുന്നതിൽ ലോക്ഡൗൺ നിർണായകമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha