രാജ്യം ഒരിക്കലും അവര്‍ക്ക് മാപ്പ് നല്‍കില്ല; രാജ്യത്ത് കോവിഡ് പരിശോധന കിറ്റ് വാങ്ങിയതി നു പിന്നിലെ ക്രമക്കേട് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് കോവിഡ് പരിശോധന കിറ്റ് വാങ്ങിയതി നു പിന്നിലെ ക്രമക്കേട് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനയില്‍നിന്നും കോവിഡ് പരിശോധനക്കായി റാപിഡ് ടെസ്റ്റിങ് കിറ്റ് വാങ്ങിയത് ഇരട്ടിപണം നല്‍കിയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
'രാജ്യം കോവിഡിനെതിരെ പോരാടുേമ്ബാള് ചിലര്‍ അധാര്‍മികമായി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നു. ദുഷിച്ച ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്. രാജ്യം ഒരിക്കലും അവര്‍ക്ക് മാപ്പ് നല്‍കില്ല. ദശലക്ഷക്കണക്കിന് സഹോദരി സഹോദരന്‍മാര്‍ നിര്‍ണയിക്കാനാകാത്ത കഷ്ടപ്പാടുകള്‍ നേരിടുേമ്ബാള് അതില്‍ നിന്നും ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത് വിശ്വസിക്കാന്‍ കഴിയുന്നതിലും ഉപരിയാണ്. ഈ അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നു. അഴിമതിക്കാരെ നീതിക്കുമുന്നിലെത്തിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു' എന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
245 രൂപയുടെ പരിശോധന കിറ്റകേള്‍ 600 രൂപ നിരക്കിലാണ് ചൈനയില്‍നിന്നും ഇറക്കുമതി ചെയ്തത്. ഈ കിറ്റുകള്‍ തെറ്റായ ഫലങ്ങളാണ് കാണിക്കുന്നതെന്ന് നിരവധി സംസ്ഥാനങ്ങള്‍ പരാതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഈ കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന നിലവിൽ നിര്‍ത്തിവെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha