24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 1463 പേര്‍ക്ക്.

24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 1463 പേര്‍ക്ക്. ഈ സമയപരിധിയില്‍ 60 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 28380 ആയി. ഇതില്‍ 21132 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 6362 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതുവരെ 886 പേര്‍ രോഗം ബാധിച്ച് മരിച്ചതായും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 14 ദിവസത്തിനിടെ 85 ജില്ലകളില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 16 ജില്ലകളില്‍ 28 ദിവസത്തിനിടെ ഒരു കോവിഡ് ബാധിതന്‍ പോലും ഇല്ലെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ഗോണ്ടിയ, കര്‍ണാടകയിലെ ദേവാന്‍ഗിരി, ബീഹാറിലെ ലഖി സരായ് എന്നിവയാണ് പുതുതായി ഈ ലിസ്റ്റില്‍ ഇടംനേടിയ ജില്ലകള്‍ എന്ന് ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു കോട്ടയം ആറു പേര്‍ക്കും ഇടുക്കിജില്ലയില്‍ നാലുപേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 13 പേരുടെ ഫലം നെഗറ്റീവായി.
ഇന്ന് വൈറസ് ബാധസ്ഥിരീകരിച്ചവരില്‍ ആറുപേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് വൈറസ് ബാധയുണ്ടായത് അഞ്ചുപേര്‍ തമിഴ്നാട്ടില്‍ നിന്നുവന്നവരാണ് . ഒരാള്‍ വിദേശത്തുനിന്ന് എത്തിയതുമാണ് എന്നാല്‍ ഒരാള്‍ക്ക് എങ്ങനെ വൈറസ് ബാധയുണ്ടായി എന്നത് കണ്ടെത്താനായിട്ടില്ല . അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫലം നെഗറ്റീവ് ആയ 13 പേരില്‍ ആറു പേര്‍ കണ്ണൂരും നാലുപേര്‍ കോഴിക്കോടും തിരുവനന്തപുരം , എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത് 123 പേരാണ്.
20,301 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 19,812 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട് തിരുവനന്തപുരത്തുനടന്ന കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യ മന്ത്രി പിണറായി വിജയനാണ് ഈ കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha