വീട്ടിലെ കടബാധ്യത തീര്‍ക്കാന്‍ ഗള്‍ഫിലെത്തി; കഷ്ടപ്പെട്ട് പണിയെടുത്ത് വന്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കമിട്ട് ശതകോടീശ്വരനായി വളര്‍ന്ന ബി.ആര്‍ ഷെട്ടി വീണ്ടും തിരിച്ച് അതേ അവസ്ഥയിലേക്ക്; ശതകോടീശ്വരന്‍ പിച്ചക്കാരനായ കഥ

എങ്ങനെയാണ് ഒന്നുമില്ലായ്മയില്‍ നിന്ന് ഷെട്ടി ശതകോടീശ്വരനായതെന്നും ഈ തകര്‍ച്ചയുടെ കഥ
70കളുടെ തുടക്കത്തില്‍ കീശയില്‍ 500 രൂപയുമായാണ് ബാവഗത്തു രഘുറാം ഷെട്ടിയെന്ന ബിആര്‍ ഷെട്ടി ദുബായിയിലെത്തിയതാണ്. ഫാര്‍മസി ബിരുദമാണ് ആകെ കൈമുതലായുണ്ടായിരുന്നത്. ഗള്‍ഫിലെത്തിയ ആദ്യകാലത്ത് മെഡിക്കല്‍ റെപ്രസെന്റിറ്റീവായിട്ടായിരുന്നു തുടക്കം. തുടര്‍ന്നാണ് ന്യൂ മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ (എന്‍എംസി) എന്ന ക്ലിനിക്കിന് തുടക്കമിടുന്നു. ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ട് അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ആസ്ഥാപനത്തിന്റെ വളര്‍ച്ച. ഇപ്പോള്‍ എട്ട് രാജ്യങ്ങളിലെ 12 നഗരങ്ങളിലായി 45 ശാഖകളാണ് എന്‍എംസിക്കുള്ളത്.
1980 കളിലാണ് യുഎഇ എക്‌സ്‌ചേഞ്ച് എന്ന ധനകാര്യ സ്ഥാനം ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത്. കേരളത്തിലേയ്ക്ക് പണമെത്തിക്കാന്‍ ഗള്‍ഫിലെ മലയാളികളില്‍ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് യുഎഇ എക്‌സ്‌ചേഞ്ചിനെയാണെന്നകാര്യത്തില്‍ സംശയമില്ല. പിന്നീട് 31 രാജ്യങ്ങളിലായി 800ലധികം ശാഖകളുള്ള വമ്പന്‍ സ്ഥാപനമായി യുഎഇ എക്‌സ്‌ചേഞ്ച് വളര്‍ന്നു. 2014ലാണ് 27 രാജ്യങ്ങളിലായി 1500ലധികം എടിഎമ്മുകളുള്ള ട്രാവലെക്‌സ് എന്ന ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനത്തെ ഷെട്ടി ഏറ്റെടുക്കുന്നത്.
ഷെട്ടിയുടെ എന്‍എംസി നിയോ ഫാര്‍മ ലണ്ടന്‍ സ്റ്റോക്ക് എസ്‌ക്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിലൂടെ 2012 ല്‍ 33 കോടി ഡോളറാണ് അദ്ദേഹം സമാഹരിച്ചത്. ആ പണമുപയോഗിച്ച് അബുദാബി ഖലീഫ സിറ്റിയില്‍ വലിയ ആശുപത്രി സമുച്ചയം അദ്ദേഹം പടുത്തുയര്‍ത്തി. 420 കോടി ഡോളറായിരുന്നു 2008 ലെ ഫോബ്‌സിന്റെ വിലയിരുത്തല്‍ പ്രകാരം ഷെട്ടിയുടെ മൊത്തമുള്ള സമ്പാദ്യം.
2005ല്‍ അബുദാബി സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ഷെട്ടിയെ ആദരിച്ചിട്ടുണ്ട്. 2010ല്‍ ദുബായിയിലെ ബുര്‍ജ് ഖലീഫയിലെ രണ്ട് നിലകള്‍ അദ്ദേഹം സ്വന്തമാക്കി. 2012 എന്‍എംസി ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് 187 മില്യണ്‍ ഡോളര്‍ നേടുന്നു. 2017ല്‍ 1000 കോടി രൂപ മുടക്കി മഹാഭാരത-സിനിമ പ്രഖ്യാപിച്ചെങ്കിലും അത് പിന്നീട് നടന്നില്ല. 2019ല്‍ എന്‍എംസി ഹെല്‍ത്തിനെതിരെ മഡി വാട്ടേഴ്‌സ് ആരോപണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു.
2019 ലാണ് ഷെട്ടിയുടെ കഷ്ടകാലം തുടങ്ങുന്നത്. മഡി വാട്ടേഴ്‌സ്-എന്ന അമേരിക്കന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം എംഎന്‍സിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ സമ്പന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ഇതോടെ എംഎന്‍എസിയുടെ ഓഹരിവില മൂന്നിലൊന്നായി കൂപ്പുകുത്തി. ഉന്നതതലത്തിലുള്ള രാജിവെച്ചൊഴിയലുകള്‍ക്കൊടുവില്‍ എന്‍എംസിയുടെ ഡയറക്ടര്‍ ആന്‍ഡ് നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ എന്ന സ്ഥാനം ഷെട്ടിക്ക് രാജിവെയ്‌ക്കേണ്ടിയുംവന്നു.
അതുകൊണ്ടൊന്നും തീര്‍ന്നില്ല ഷെട്ടിയുടെ പ്രശ്‌നങ്ങള്‍. നിലവില്‍ സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും വിചാരണ നേരിടേണ്ടിവന്നിരിക്കുകയാണ് ഷെട്ടി. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന് 96.3 കോടി ഡോളര്‍, ദുബായ് ഇസ്ലാമിക് ബാങ്കിന് 54.1 കോടി ഡോളര്‍, അബുദാബി ഇസ്ലാമിക് ബാങ്കിന് 32.5 കോടി ഡോളര്‍, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന് 25 കോടി ഡോളര്‍, ബാര്‍ക്ലെയ്‌സ് ബാങ്കിന് 14.6 കോടി ഡോളര്‍ എന്നിങ്ങനെ പോകുന്നു ഷെട്ടിയുടെ ബാധ്യതകള്‍.
എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് ഏറ്റവും ഒടുവില്‍ വന്ന യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനം. വിവിധ ബാങ്കുകള്‍ക്ക് ബി.ആര്‍ ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന 50,000 കോടി രൂപയുടെ കടബാധ്യതയാണ് ഒരു വന്‍വ്യവസായിയിയുടെകൂടി വന്‍വീഴ്ചയുടെ അറിയാക്കഥകള്‍ പുറത്തുകൊണ്ടുവന്നത്."
https://www.facebook.com/Malayalivartha