പ്രവാസികളുടെ കാര്യത്തില്‍ നയം വ്യക്തമാക്കി പ്രധാനമന്ത്രി; അവരെ നാട്ടിലെത്തിക്കാം പക്ഷേ സംസ്ഥാനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ട കാര്യങ്ങള്‍ ഉപദേശിച്ചുനല്‍കി പ്രധാനമന്ത്രി;

പ്രവാസികളില്‍ രോഗബാധയില്ലാത്തവരെ തിരിച്ചെത്തിക്കണമെന്ന ആവശ്യം കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ ആവര്‍ത്തിച്ച് അവതരിപ്പിച്ചിരുന്നു. വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ, പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി മോദിയും രംഗത്തെത്തി. നാട്ടിലേക്കുള്ള തിരിച്ചുവരവ് പ്രവാസികളുടെ കുടുംബത്തെ അപകടത്തിലാക്കിക്കൊണ്ടാകരുതെന്നു പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ധൃതിപിടിച്ചുള്ള നടപടി പ്രവാസികള്‍ക്കുതന്നെ വിനയാകും. ഇപ്പോള്‍ തിരിച്ചെത്തിക്കേണ്ടെന്ന നിലപാടിനുകാരണം ഇതാണെന്നും മോദി വിശദീകരിച്ചു. ഇളവുകള്‍ കരുതലോടെ മാത്രമേ അനുവദിക്കാവു. ദീര്‍ഘകാലത്തേക്കു കോവിഡ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമെന്നും തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ തുടരും. കോവിഡ് ബാധിതരില്ലാത്ത ജില്ലകളില്‍ ഇളവുകള്‍ വന്നേക്കുമെന്നും മോദി സൂചിപ്പിച്ചു. രണ്ടാം ഘട്ട ലോക്ഡൗണിന് ശേഷമുള്ള ഭാവി നടപടികള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തുകയായിരുന്നു അദ്ദേഹം.
മുഖാവരണവും മാസ്‌കുകളും ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളായി മാറണം. കോവിഡ് പോരാട്ടത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒത്തൊരുമിച്ചു നടത്തുന്ന നടപടികളെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി, കൊറോണ വൈറസിനെ നേരിടുന്നതില്‍ ലോക്ഡൗണ്‍ നിര്‍ണായകമാണെന്നും ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ശേഷം മുഖ്യമന്ത്രിമാരുമായി മോദി നടത്തുന്ന മൂന്നാമത്തെ യോഗമായിരുന്നു ഇന്നു നടന്നത്. ലോക്ഡൗണ്‍ നീട്ടണമെന്ന് മേഘാലയയും ഒഡിഷയും ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെ ഭൂരിഭാഗം മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. ഗുജ്റാത്ത്, ബിഹാര്‍, ഒഡിഷ തുടങ്ങിയ ഒമ്പത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ക്കായിരുന്നു യോഗത്തില്‍ സംസാരിക്കാന്‍ അവസരം. ഹോട്ട്സ്പോട്ടുകള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്നാണ് മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യം. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കണം, അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് മടക്കിഅയക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാനങ്ങള്‍ ഉന്നയിച്ചു
അതേസമയം, പ്രവാസികളെ തിരികെയത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുകയെന്നാണ് ലഭിക്കുന്ന വിവരം. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, പ്രവാസികളില്‍ രോഗബാധയില്ലാത്തവരെ തിരിച്ചെത്തിക്കണമെന്ന ആവശ്യം നേരത്തെ തന്നെ കേരളം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നു. വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വഴിയുള്ള രജിസിട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് എത്താനായി പ്രവാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷം പ്രവാസികളാണ് നോര്‍ക്കയുടെ വെബ്സൈറ്റില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും നോര്‍ക്കയുടെ വെബ്സൈറ്റില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 160 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഇതിനകം രജിസ്ട്രേഷന്‍ ചെയ്തിട്ടുണ്ട്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ രജിസ്ട്രഷനുകള്‍. കുറവ് അമേരിക്കയില്‍ നിന്നും. രജിസ്ട്രേഷന്‍ കണക്കുകള്‍ കേരളം കേന്ദ്രത്തിന് കൈമാറും. രോഗലക്ഷണമില്ലാത്തവര്‍ക്കാണ് മടങ്ങാന്‍ അവസരം നല്‍കുക. രജിസ്ട്രേഷന്‍ തുടങ്ങിയെങ്കിലും പ്രത്യേക വിമാന സര്‍വ്വീസ് അടക്കമുള്ളകാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരാണ് ഇനി തീരുമാനമെടുക്കേണ്ടത്.
https://www.facebook.com/Malayalivartha