മുംബൈ മേയര്‍ കിഷോരി പെഡ്‌നേകര്‍ വീണ്ടും നഴ്‌സിന്റെ വേഷം അണിഞ്ഞു!

ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയില്‍ നഴ്‌സായിരുന്നു ഇപ്പോഴത്തെ മുംബൈ മേയറായ കിഷോരി പെഡ്‌നേകര്‍.
കോവിഡ് കാലത്ത് , സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നായര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയി പഴയ യൂണിഫോം വീണ്ടും അണിഞ്ഞ് അവര്‍ സേവനത്തിനെത്തി.
നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ആശങ്ക മനസ്സിലാക്കാനും അവര്‍ക്ക് ആത്മവീര്യം പകരാനുമാണ് വീണ്ടും യൂണിഫോം അണിഞ്ഞതെന്നു കിഷോരി പറഞ്ഞു.
മൂന്നു തവണ ശിവസേനയുടെ മുനിസിപ്പല്‍ കോര്‍പറേറ്ററായ കിഷോരി പെന്‍ഡേകര്‍ (58) കഴിഞ്ഞ നവംബറിലാണ് മുംബൈ മേയറായത്.
https://www.facebook.com/Malayalivartha