വിമാന ടിക്കറ്റ് റീഫണ്ട്: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സുപ്രീം കോടതി നോട്ടിസ്

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് റദ്ദായ വിമാന ടിക്കറ്റുകളുടെ മുഴുവന്‍ തുകയും യാത്രക്കാര്‍ക്കു തിരികെ നല്‍കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു സുപ്രീം കോടതി നോട്ടിസ് നല്‍കി.
ലോക്ഡൗണിനു മുന്‍പ് ടിക്കറ്റ് എടുത്തവര്‍ക്കു തുക തിരികെ നല്‍കാത്തത് ഏകപക്ഷീയ നടപടിയാണെന്നു ജസ്റ്റിസ് എസ്.കെ. കൗള്‍ നിരീക്ഷിച്ചു.
ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്ന മാര്‍ച്ച് 25 മുതല്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കു മാത്രമാണു തുക തിരികെ നല്‍കാന്‍ വിമാനക്കമ്പനികളോടു മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനു മുന്‍പു ടിക്കറ്റെടുത്തവര്‍ക്കു തുക നല്‍കാത്തത് അനീതിയാണെന്ന് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് ജോസ് ഏബ്രഹാം സമര്‍പ്പിച്ച ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ എന്‍.വി. രമണ, ബി. ആര്‍. ഗവായ് എന്നിവരാണു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
https://www.facebook.com/Malayalivartha