സുപ്രീംകോടതി ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു.... ജീവനക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേര്‍ നിരീക്ഷണത്തില്‍

സുപ്രീംകോടതി ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെയാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു രജിസ്ട്രാര്‍മാരെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വീട്ടുനിരീക്ഷണത്തിലാക്കി. ജുഡീഷ്യല്‍ വിഭാഗത്തില്‍ ഏപ്രില്‍ 16നാണ് ഇദ്ദേഹം അവസാനമായി ജോലിക്ക് ഹാജറായത്. ഏപ്രില്‍ 16ന് ശേഷം ഇദ്ദേഹത്തിന് പനിയുണ്ടായിരുന്നു.
തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. ജീവനക്കാരനുമായി അടുത്തിടപഴകിയവരെ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha