ഭീകരരെ ചുട്ടെരിക്കാന്‍ തയ്യാറായി ഇന്ത്യന്‍ സൈന്യം; എതിര്‍വശത്ത് 450 ഭീകരര്‍ നുഴഞ്ഞുകയറുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐ ഇന്ത്യയില്‍ രണ്ട് ഭീകര സംഘടനകളുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിക്കഴിഞ്ഞു എന്ന ഇന്റലിജന്‍സ് പുറത്തുവിട്ടതിനു പിന്നാലെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ തക്കംപാര്‍ത്ത് പാക്ക് അധീന കശ്മീരില്‍ നിലയുറപ്പിച്ച ഭീകരരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായും മിലിറ്ററി ഇന്റലിജന്‍സ് വ്യക്തമാക്കുകയാണ്. അതിര്‍ത്തിക്കപ്പുറത്തെ താവളങ്ങളില്‍ ഏകദേശം 450 ഭീകരരുണ്ടെന്നാണു വിവരം. ഏതാനും ആഴ്ച മുന്‍പ് ഇരുനൂറോളം ഭീകരരുണ്ടായിരുന്നിടത്താണ് ഇരട്ടിയിലേറെ വര്‍ധന.
പാക്ക് സേനയുടെയും ചാരസംഘടനയായ ഐഎസ്‌ഐയുടെയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ 16 താവളങ്ങള്‍ സജീവമാണെന്നു ഡ്രോണ്‍ നിരീക്ഷണത്തിലൂടെ ഇന്റലിജന്‍സ് കണ്ടെത്തി. ലഷ്‌കറെ തയിബ, ഹിസ്ബുല്‍ മുജാഹിദീന്‍ സംഘടനകളിലെ ഭീകരരാണ് ഏറെയും. സേനയുടെ നേതൃത്വത്തില്‍ ആയുധ പരിശീലനം പൂര്‍ത്തിയാക്കിയ ഭീകരരെ ഷെല്ലാക്രമണത്തിന്റെ മറവില്‍ ജമ്മു കശ്മീരിലേക്കു കടത്തുകയാണു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. അതിര്‍ത്തിയില്‍ രണ്ടാഴ്ചയിലേറെയായി പാക്ക് സേന വ്യാപക ഷെല്ലാക്രമണം തുടരുകയാണ്. മലനിരകളും വനങ്ങളും നിറഞ്ഞ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയുക ദുഷ്‌കരമാണ്. ഇന്ത്യയുടെ ഷെല്ലാക്രമണം തടയാന്‍ ജനവാസ മേഖലകളിലാണു ചില ഭീകരതാവളങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.
മാത്രമല്ല അതിര്‍ത്തിയില്‍ ഐഎസ്‌ഐ രണ്ട് പുതിയ ഭീകര സംഘടന ആരംഭിച്ചതായുള്ള വിവരവും കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് പുറത്തുവിട്ടിരുന്നു. ദി റെസിസ്റ്റന്റ് ഫ്രണ്ട്, തെഹരീക്ക് ഐ മിലാത് ഐ ഇസ്ലാമി എന്നീ പുതിയ ഭീകര സംഘടനകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. സുരക്ഷാ സേനകള്‍ക്ക് നേരായ ആക്രമണങ്ങള്‍ക്ക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയെ സഹായിക്കാനാണ് ഇവയുടെ രൂപീകരണം എന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത് മുതലെടുത്ത് പാക് ഭീകരര്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി റ്ിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്താനാണ് പദ്ധതി. ഇന്റലിജെന്‍സാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
ഇന്ത്യയില്‍ ഭീകരാക്രമണത്തിനായി പാക്കിസ്ഥാനില്‍ പ്രത്യേക ഭീകര സംഘടന രൂപീകരിച്ചതായും ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദി റെസിസ്റ്റന്റ് ഫ്രണ്ട്, തെഹരീക്ക് ഐ മിലാത് ഐ ഇസ്ലാമി എന്നീ പുതിയ ഭീകര സംഘടനകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. സുരക്ഷാ സേനകള്‍ക്ക് നേരായ ആക്രമണങ്ങള്‍ക്ക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയെ സഹായിക്കാനാണ് ഇവയുടെ രൂപീകരണം എന്നാണ് ലഭിക്കുന്ന വിവരം.
പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐ യാണ് ഭീകര സംഘടനകളുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഇതില്‍ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഇതിനോടകം തന്നെ കശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഭീകരനായ നയീം ഫിര്‍ദോസ് ആണ് തെഹരീക്ക് ഐ മിലാത് ഐ ഇസ്ലാമിയുടെ കമാന്‍ഡര്‍. ഇരു ഭീകര സംഘടനകളും ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനായി യുവാക്കള്‍ക്ക് പരിശീലനം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിനോടകം തന്നെ 350 ഓളം പേര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനായുള്ള പരിശീലനം സംഘടന നല്‍കിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള യുവാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കശ്മീര്‍ താഴ് വരയിലെ മുഴുവന്‍ ഭീകര സംഘടനകളും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇയാളുടെ ശബ്ദ സന്ദേശവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ രണ്ട് ഭീകര സംഘടനകളും സാമൂഹ്യ മാധ്യമങ്ങളില്‍ സജ്ജീവമാണെന്നും ഇന്റലിജെന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha