ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് സന്ന്യാസിമാരെ അക്രമി വെട്ടിക്കൊലപ്പെടുത്തി... ക്ഷേത്രത്തിലെ താത്ക്കാലികമായ താമസസ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത്, സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ അക്രമി രണ്ട് സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി. 55, 35 വയസ് പ്രായമുള്ള സന്ന്യാസിമാരാണ് ക്ഷേത്രത്തിലെ താത്ക്കാലികമായ താമസസ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മോഷണം നടത്തിയെന്ന് മുന്‍പ് സന്ന്യാസിമാര്‍ ആരോപിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ലഹരി ഉപയോഗിച്ചതിന് ശേഷം ഇയാള്‍ കൊലപാതകം നടത്തിയത്.
പ്രതിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. സംഭവത്തില്‍ വര്‍ഗീയപരമായി യാതൊന്നുമില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
https://www.facebook.com/Malayalivartha