കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തില്‍ മംഗളൂരു മീന്‍പിടുത്ത തുറമുഖം പൂര്‍ണമായും അടച്ചു

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തില്‍ മംഗളൂരു മീന്‍പിടുത്ത തുറമുഖം പൂര്‍ണമായും അടച്ചു. കഴിഞ്ഞ ദിവസംവരെ ഇവിടെ നിന്നും തോണികളിലും ചെറിയ ബോട്ടുകളിലും ആളുകള്‍ കടലില്‍ പോയിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ പൂര്‍ണമായും അടച്ച് കടലില്‍ പോകുന്നത് നിരോധിച്ചു.
ദക്ഷിണ കന്നഡ ജില്ലയില്‍ മത്സ്യം കടത്തുന്ന വാഹനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് മൊത്തം രോഗബാധയുണ്ടായത്. ഇതില്‍ 12 പേര്‍ രോഗവിമുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. ഏഴു പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മീന്‍പിടുത്ത തുറമുഖം അടച്ചതോടെ മീന്‍ലഭ്യത പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha