സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും പുതുക്കിയ ക്ഷമബത്ത തമിഴ്‌നാട് സര്‍ക്കാര്‍ മരവിപ്പിച്ചു

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാരും. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും പുതുക്കിയ ക്ഷമബത്ത സര്‍ക്കാര്‍ മരവിപ്പിച്ചു. ജീവനക്കാരുടെ ഏന്‍ഡ് ലീവും സസ്പെന്റു ചെയ്തു. ഒരു വര്‍ഷതേക്കാണിത്.
2021 ജൂലായ് വരെ നിലവിലെ നിരക്കിലായിരുന്നു ഡി.എ ലഭിക്കുക. ഈ കാലയളവില്‍ കുടിശ്ശികയും നല്‍കില്ല. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ മരവിപ്പിച്ചതിനു പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാരും സമാനമായ നിലപാട് എടുത്തിരുന്നു. ഡി.എ മരവിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മഹാരാഷ്ട്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha