ലോക്ക്ഡൗണിനിടെ അനധികൃതമായി ബാർബർ ഷോപ് തുറന്നു പ്രവർത്തിച്ചു .. ഷോപ്പ് ഉടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിരവധി പേര്‍ ഭീതിയില്‍ ......

ലോക്ക്ഡൗൺ കാലത്ത് ബാർബർ ഷോപ്പുകൾക്ക് കർശന വിലക്ക് ഉണ്ടായിരുന്നിട്ടും നിയന്ത്രണങ്ങൾ ലംഘിച്ച് ചെന്നൈയിൽ തുറന്ന് പ്രവർത്തിച്ച ബാർബർ ഷോപ്പ് ഉടമസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബാർബാർ ഷോപ്പിലെത്തിയ നിരവധി പേർ ഭീതിയിലാണ്
കോയമ്പേടിൽ ഉള്ള ബാർബർ ഷോപ്പിൽ എത്തിയ എല്ലാവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗ്രേറ്റർ ചെന്നൈ കോർപറേഷൻ. ഷോപ്പുടമയുടെ താമസം വാല്‍സരവാക്കം മുനിസിപ്പാലിറ്റി പ്രദേശത്തായതിനാൽ ഈ പ്രദേശത്ത് ഇയാളുമായി അടുത്ത് ഇടപഴകിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്
ഇതിനോടകം കോയമ്പേടിൽ ഉള്ള ഷോപ്പിൽ മുടിവെട്ടാനെത്തിയ 30 പേർ സ്വമേധയാ ആശുപത്രിയിലെത്തി ചികിത്സ തേടിയിട്ടുണ്ട്. അതേസമയം വൈറസ് സ്ഥിരീകരിച്ചതോടെ കോയമ്പേട്, വാല്‍സരവാക്കം, നേർകുന്ദ്രം എന്നീ ഇടങ്ങളിൽ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ അധികൃതർ കർശനമാക്കി
https://www.facebook.com/Malayalivartha