ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി

ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിശാങ്ക് പറഞ്ഞു. സമൂഹ മാദ്ധ്യമത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷ നടത്തുന്ന വിഷയങ്ങളുടെ ലിസ്റ്റ് സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷമാകും പരീക്ഷ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാ മൂല്യനിര്‍ണയം നടത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണെന്നും ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha