ചൈന വിടാനൊരുങ്ങുന്ന നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മോദിയുടെ വമ്പന്‍ പദ്ധതി; സംസ്ഥാനങ്ങളോട് പ്ലാന്‍ തയ്യാറാക്കാന്‍ ഉപദേശം; ലക്ഷ്യം ചൈനയെ വെട്ടി മുന്നേറുക

കൊവിഡ് കഴിഞ്ഞാല്‍ ഇന്ത്യ എങ്ങനെയായി തീരണം എന്ന കൃത്യമായ പ്ലാന്‍ മോദിയുടെ കയ്യില്‍ ഉണ്ട്. ചൈനയെ വെട്ടി മുന്നേറുക എന്നതുമാത്രമാണ് ഇപ്പോഴത്തെ മോദിയുടെ ലക്ഷ്യം, കോവിഡ് 19 ചൈനയില്‍ തിരിച്ചടി നല്‍കിയ കമ്പനികള്‍ ചൈന വിടാനിരിക്കെ അവയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നതാണ് മോദിയുടെ പ്ലാന്‍. അതിനാല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങള്‍ക്ക് ഉപദേശം നല്‍കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നലെ നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം മുന്നോട്ടുവച്ചത്. കൂടുതല്‍ നിക്ഷേപകരെ ഇന്ത്യയിലെത്തിക്കാനുള്ള സാധ്യതകള്‍ സംസ്ഥാനങ്ങള്‍ വിശകലനം ചെയ്യണമെന്നും മോദി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
'സമൃദ്ധമായ മനുഷ്യശക്തിയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യവുമുള്ള ഇന്ത്യയ്ക്ക് ബദല്‍ ലക്ഷ്യസ്ഥാനമായി മാറാനുള്ള കഴിവുണ്ട്. അതിനാല്‍ ചൈന വിടാന്‍ ഒരുങ്ങി നില്‍ക്കുന്ന നിക്ഷേപകരെ സ്വീകരിക്കാന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ തയാറായിരിക്കണം. കൊറോണ വൈറസ് പ്രതിസന്ധിക്കു ശേഷം ചൈനയ്ക്കു പകരമായി മറ്റു സാധ്യതകള്‍ തേടാനൊരുങ്ങിയിരിക്കുകയാണ് പല വ്യവസായ സ്ഥാപനങ്ങളും. നാമെല്ലാം ചേര്‍ന്ന് പ്രവര്‍ത്തിച്ച് സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താനുള്ള സമഗ്രമായ പദ്ധതികള്‍ തയാറാക്കണം' മോദി പറഞ്ഞു.
കോവിഡ് മഹാമാരി റിപ്പോര്‍ട്ടു ചെയ്തതിനു ശേഷം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന മൂന്നാമത്തെ യോഗമാണ് ഇന്നലെ നടന്നത്. ബംഗാള്‍, മേഘാലയ, മിസോറം, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഒഡിഷ, ബിഹാര്‍, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണു പ്രധാനമന്ത്രിയുമായി സംസാരിച്ചത്. സംസാരിക്കാനുള്ള പട്ടികയില്‍ പേരില്ലാത്തതിനാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല. ചീഫ് സെക്രട്ടറിയാണു കേരളത്തെ പ്രതിനിധീകരിച്ചത്.
https://www.facebook.com/Malayalivartha