ഇന്ത്യക്ക് എഡിബിയുടെ 11,000 കോടി രൂപ സഹായം; പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിനും, ഇതൊടൊപ്പം സാമ്ബത്തികമായി ദുര്‍ബലരായവരുടെ ക്ഷേമവും ലക്ഷ്യമിട്ടുളള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ അനുവദിച്ചതെന്ന് എഡിബി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യക്ക് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ ധനസഹായം.മഹാമാരിയെ നേരിടുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 11,389 കോടി രൂപയാണ് എഡിബി അനുവദിച്ചത്. വായ്പയായാണ് ഇന്ത്യക്ക് തുക അനുവദിച്ചത്.
കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 30 ദിവസം പിന്നിട്ടിരിക്കുകയാണ്. കോവിഡ് മൂലം സമ്ബദ് വ്യവസ്ഥ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിലാണ് എഡിബിയുടെ ധനസഹായം.
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിനും, ഇതൊടൊപ്പം സാമ്ബത്തികമായി ദുര്‍ബലരായവരുടെ ക്ഷേമവും ലക്ഷ്യമിട്ടുളള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ അനുവദിച്ചതെന്ന് എഡിബി വ്യക്തമാക്കി. ഇന്ത്യയുമായി നിലനില്‍ക്കുന്ന സൗഹാര്‍ദ്ദപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ തുക വേഗത്തില്‍ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എഡിബി അറിയിച്ചു.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഫലം കണ്ടുവരുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഏഴുദിവസത്തിനിടെ രാജ്യത്തെ 80 ജില്ലകളില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. 47 ജില്ലകളില്‍ 14 ദിവസത്തിനിടെ ഒരാളില്‍ പോലും പുതുതായി രോഗം കണ്ടെത്തിയിട്ടില്ലെന്നും ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോട് പറഞ്ഞു.
39 ജില്ലകളില്‍ സ്ഥിതി മറിച്ചാണ്. 21 ദിവസത്തിനിടെ ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 17 ജില്ലകളില്‍ 28 ദിവസത്തിനിടെ ഒരു കോവിഡ് രോഗി പോലും ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് കോവിഡ് രോഗബാധിതര്‍ ഇരട്ടിയാകുന്നതിലും കുറവുണ്ടായി. കഴിഞ്ഞ 14 ദിവസത്തെ കണക്കുകള്‍ അനുസരിച്ചാണ് വിലയിരുത്തല്‍. 14 ദിവസത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 8.7 ദിവസമായി ഉയര്‍ന്നു. കഴിഞ്ഞ ഏഴുദിവസത്തിനിടെ സ്ഥിതിയില്‍ വീണ്ടും അനുകൂല മാറ്റമുണ്ടായി.രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 10. 2ദിവസമായി. എന്നാല്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ പുറത്തുവരുന്ന കണക്കുകള്‍ കൂടുതല്‍ ശുഭസൂചകമാണെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 10.9 ദിവസമായി ഉയര്‍ന്നതായും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha