പ്ലാസ്മ തെറപ്പി അനുമതിയില്ലാതെ നടത്തിയാല്‍ നിയമവിരുദ്ധം

പ്ലാസ്മ തെറപ്പി ഉള്‍പ്പെടെ ഒരു തെറപ്പിയും കോവിഡിനെതിരെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടില്ലെന്നും ഐസിഎംആറിന്റെ അനുമതിയില്ലാതെ ഇതു നടത്തുന്നതു നിയമവിരുദ്ധമാണെന്നും ജീവന്‍ തന്നെ അപകടത്തിലായേക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്ലാസ്മ തെറപ്പിക്കു വിധേയനായ ആള്‍ കോവിഡ് മുക്തി നേടിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഐസിഎംആര്‍ ഇക്കാര്യത്തില്‍ ദേശീയതലത്തില്‍ പഠനം നടത്തി വരുന്നതേയുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. സാകേത് മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 49-വയസ്സുകാരന്‍ പ്ലാസ്മ തെറപ്പി വഴി സുഖം പ്രാപിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഡല്‍ഹി എയിംസിലും പ്ലാസ്മ ചികിത്സ തുടങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ആരോഗ്യ മന്ത്രാലയം വ്യക്തത വരുത്തിയത്. ഈ ചികിത്സയ്ക്കായി കോവിഡ് മുക്തരായവരില്‍നിന്നു രക്തം ശേഖരിക്കുന്നുണ്ട്. ഗുരുതരാവസ്ഥയില്‍ ആയിരുന്ന 6 രോഗികളില്‍ നേരത്തേ പ്ലാസ്മ തെറപ്പി നടത്തിയിരുന്നതായി ഡല്‍ഹി സര്‍ക്കാരും അറിയിച്ചിരുന്നു.
ലണ്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, കൊറോണ വൈറസിനെതിരായ വാക്‌സിന്‍ ഒക്ടോബറോടെ ലഭ്യമാക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഫലം കണ്ടാല്‍ രാജ്യത്ത് ഒരു ഡോസിന് 1000 രൂപ നിരക്കില്‍ വിപണിയിലെത്തിക്കാനാണ് ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha