നാല് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ മഹാരാഷ്ട്ര സെക്രട്ടറിയേറ്റും മന്ത്രാലയവും അടുത്ത രണ്ടു ദിവസത്തേക്ക് അണുനശീകരണത്തിനായി അടച്ചിടും

മഹാരാഷ്ട്ര സെക്രട്ടറിയേറ്റും മന്ത്രാലയവും അടുത്ത രണ്ടു ദിവസത്തേക്ക് അണുനശീകരണത്തിനായി അടച്ചിടും. നാല് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അണുനശീകരണം നടത്തുന്നത്. 'ദക്ഷിണമുംബൈയിലെ മന്ത്രാലയത്തിന്റെ കെട്ടിട പരിസരം ഏപ്രില്‍ 29, 30 തിയതികളിലായി ശുചിത്വവത്കരണത്തിന് വേണ്ടി അടച്ചിടും' മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ജീവനക്കാര്‍ക്ക് കൊറോണസ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ സെക്രട്ടറിയേറ്റ് കെട്ടിടം ഒഴിപ്പിച്ചിരുന്നു. ഇവിടെ ഇന്ന് അണുനാശിനി തെളിയിക്കുകയണ്ടായി. മുഖ്യന്ത്രി ഉദ്ദവ് താക്കറെയുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകള്‍ ഇതിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി ജിതേന്ദ്ര അഹ്വാദ് കൊറോണ ബാധിച്ച് ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha