രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന പരാമര്‍ശവുമായി ബിജെപി എം.എല്‍.എ.രംഗത്ത്

ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയും ആയിരക്കണക്കിനാളുകള്‍ മരണപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ വിചിത്ര ചികില്‍സാ പ്രതിവിധിയുമായി ബിജെപി എംഎല്‍എ രംഗത്ത്. എത്തിയിരുന്നു ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണ വൈറസിനെ നേരിടാമെന്ന് അവകാശപ്പെട്ട അസമിലെ ബിജെപി എംഎല്‍എ സുമന്‍ ഹരിപ്രിയയാണ് ആദ്യം വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ വലിയ പരിഹാസങ്ങളാണ് എംഎല്‍എ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന പരാമര്‍ശവുമായി ബിജെപി എം.എല്‍.എ.രംഗത്തെത്തിയിരിക്കുകയാണ്
മുസ്ലീങ്ങളുടെ കടയിലെ പച്ചക്കറി വാങ്ങരുത് എന്നാണ് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ സുരേഷ് തിവാരിയുടെ പരാമര്‍ശം. ദിയോരിയ ജില്ലയിലെ ബര്‍ഹജ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സുരേഷ് തിവാരി.
സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് സുരേഷ് തിവാരി ഇപ്രകാരം പറഞ്ഞത്. 'ഒരുകാര്യം മനസില്‍ വച്ചോളൂ, മുസ്ലീങ്ങളുടെ കയ്യില്‍ നിന്നും ആരും പച്ചക്കറികള്‍ വാങ്ങരുത്' ഇതായിരുന്നു വീഡിയോയില്‍ എം.എല്‍.എ നടത്തിയ പരാമര്‍ശം.
ഇന്ത്യയില്‍ കൊറോണ വ്യപനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രകടനം വലിയ തോതില്‍ നടക്കുന്നുവെന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പ്രധാനമന്ത്രിയും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതും ഐക്യത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബി.ജെ.പി എം.എല്‍.എയുടെ വിദ്വേഷ പ്രതികരണം. എന്നാല്‍, അദ്ദേഹം തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എന്നതാണ് മറ്റൊരു വസ്തുത.
ഒരു വിഭാഗത്തില്‍ പെട്ടവര്‍ പച്ചക്കറികള്‍ തുപ്പലു പുരട്ടിയാണ് വില്‍ക്കുന്നതെന്ന പരാതികളുണ്ട്. കൊറോണ വൈറസ് പരത്താന്‍ വേണ്ടിയാണിത്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പോലും അവരില്‍ നിന്നും പച്ചക്കറി വാങ്ങരുതെന്ന് ഞാന്‍ പറഞ്ഞു. ഭാവിയില്‍ കാര്യങ്ങള്‍ പഴയതുപോലെ ആയതിന് ശേഷം ഇത് തുടരണമോ എന്ന്അവര്‍ തീരുമാനിക്കട്ടെ' എന്നായിരുന്നു തിവാരിയുടെ പ്രതികരണം. തബ്ലീഗി ജമാഅത്തുകള്‍ എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ബി.ജെ.പി എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ വിദ്വേഷ പ്രകടനം വലിയ തോതില്‍ നടക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി മോദിയും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതും ഐക്യത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിനിടെയാണ് ബി.ജെ.പി എം.എല്‍.എ തന്നെ വീണ്ടും വിദ്വേഷ പ്രതികരണം നടത്തിയിരിക്കുന്നത്.
പരാമര്‍ശം വിവാദമായപ്പോള്‍ താന്‍ ഇത് പറഞ്ഞതു തന്നെയാണെന്ന് തിവാരി സ്ഥിരീകരിക്കുകയും ഒപ്പം, 'എന്തെങ്കിലും തെറ്റായത് പറഞ്ഞുവോ? എന്നൊരു മറുചോദ്യം ഉന്നയിക്കുക കൂടിയാണ് ആദ്ദേഹം ചെയ്തത്
'ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ പച്ചക്കറികള്‍ തുപ്പല്‍ പുരട്ടിയാണ് വില്‍ക്കുന്നതെന്ന പരാതികളുണ്ട്. കൊറോണ വൈറസ് പരത്താന്‍ വേണ്ടിയാണിത്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പോലും അവരില്‍ നിന്നും പച്ചക്കറി വാങ്ങരുതെന്ന് ഞാന്‍ പറഞ്ഞു. ഭാവിയില്‍ കാര്യങ്ങള്‍ പഴയതുപോലെ ആയതിന് ശേഷം ഇത് തുടരണമോ എന്ന് അവര്‍ തീരുമാനിക്കട്ടെ. തബ്ലീഗി ജമാഅത്തുകള്‍ എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്', തിവാരി പറഞ്ഞു. എന്നായിരുന്നു തിവാരിയുടെ പ്രതികരണം. താണെന്നും ബി.ജെ.പി എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സുരേഷ് തിവാരിയുടെ പ്രസ്താവനക്കെതിരെ സമാജ്വാദി പാര്‍ട്ടി വക്താവ് അനുരാഗ് ബദൗരിയ രംഗത്തെത്തി. മനുഷ്യര്‍ വെല്ലുവിളി നേരിടുന്ന സമയങ്ങളില്‍ പോലും ബി.ജെ.പി നേതാക്കള്‍ വെറുപ്പ് പ്രചരിപ്പിക്കുന്ന തിരക്കിലാണ്. ഇത്തരം ആളുകളെ നല്ല അടികൊടുത്ത് ജയിലിലാക്കണ0, അനുരാഗ് ബദൗരിയ പ്രതികരിച്ചു.
https://www.facebook.com/Malayalivartha