ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് 1007 മരണം... പോസിറ്റീവ് കേസുകളുടെ എണ്ണം 31332 , 7696 പേര്‍ രോഗമുക്തര്‍, മഹാരാഷ്ട്രയിലും ഗുജറാത്തിലും അടക്കം ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് 1007 പേര്‍ മരിച്ചു. പോസിറ്റീവ് കേസുകളുടെ എണ്ണം 31332 ആയി. 7696 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയിലും ഗുജറാത്തിലും അടക്കം ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3774 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 12 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 47 ആയി. രാജസ്ഥാനില്‍ ഇതുവരെ 52 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. കേരളത്തില്‍ ഇതുവരെ 485 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇന്നലെ മാത്രം 73 പേര്‍ മരിച്ചു. ഒരു ദിവസം ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. അസം സ്വദേശിയായ ഒരു സിആര്‍പിഎഫ് ജവാനും ഇന്നലെ മരണത്തിനു കീഴടങ്ങി. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സിആര്‍പിഎഫിന്റെ പാരാമെഡിക് യൂണിറ്റില്‍ നഴ്സിങ് അസിസ്റ്റന്റായിരുന്ന മറ്റൊരു ജവാനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഈസ്റ്റ് ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ 31ാം ബറ്റാലിയനിലുള്ള ജവാന് ഏപ്രില്‍ 17 മുതല്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 21നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നു ഡല്‍ഹിയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വരെ ബറ്റാലിയനിലെ 47 സിആര്‍പിഎഫ് ജവാന്മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1000ത്തിലധികം പേര്‍ ക്വാറന്റീനിലാണ്.
കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള ആദ്യ 15 രാജ്യങ്ങളില്‍ ഇന്ത്യ. രോഗബാധ പ്രധാനമായും അഞ്ച് നഗരങ്ങളില്‍ലാണുള്ളത്. ദില്ലി, പൂനെ, ഇന്‍ഡോര്‍, മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്.
അതേസമയം, രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനുള്ള പദ്ധതിക്കായുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. മെയ് അവസാനത്തോടെ ദിനംപ്രതി ഒരു ലക്ഷം കൊവിഡ് പരിശോധനകള്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ദ്രുത പരിശോധന കിറ്റുകള്‍ അടക്കം തദ്ദേശീയമായി നിര്‍മിക്കാനുള്ള നടപടിക്ക് തുടക്കമിട്ടു. ഐസിഎംആറിന്റെ അംഗീകാരം കൂടി ലഭിച്ചാലുടന്‍ നിര്‍മാണം തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒമ്ബതിനായിരം കടന്നു. ഡല്‍ഹിയിലും ഗുജറാത്തിലും മൂവായിരത്തിലധികം പേര്‍ക്ക് രോഗമുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യ പ്രദേശിലുമാണ് കൂടുതല്‍ പേരും മരിച്ചത്. 7000 ലധികം പേരുടെ രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ 1388 പേരുടെയും തമിഴ്‌നാട്ടില്‍ 1168 പേരുടെയും രോഗം സുഖമായി.
ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 3314 ആയി ഉയര്‍ന്നു. 54 പേര്‍ മരിച്ചു. ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 9318 രോഗികളാണ് ഉള്ളത്. നാനൂറു പേര്‍ മരിച്ചു. ഗുജറാത്തില്‍ 3744 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 181 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ആന്ധ്രാ പ്രദേശില്‍ 1259, കശ്മീരില്‍ 565, കര്‍ണാടകത്തില്‍ 523, കേരളത്തില്‍ 485, മധ്യ പ്രദേശില്‍ 2387, രാജസ്ഥാനില്‍ 2364, തമിഴ്‌നാട്ടില്‍ 2058, തെലങ്കാനയില്‍ 1004, ഉത്തര്‍ പ്രദേശില്‍ 2053, ബംഗാളില്‍ 725 എന്നിങ്ങനെയാണ് രോഗം പിടിപ്പെട്ടവരുടെ എണ്ണം.
അമേരിക്കയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്തു ലക്ഷം കടന്നു. മരണസംഖ്യ 58,000 ത്തിലേറെയായി. ലോകത്ത് 31 ലക്ഷത്തിലേറെ ആളുകള്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌പെയിനിലും ഇറ്റലിയിലും രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് രോഗമുണ്ട്. ലോകത്ത് ഇതുവരെ 2.16 ലക്ഷത്തിലധികം പേര്‍ മരിച്ചു. അമേരിക്കയിലും ഇറ്റലിയിലും സ്‌പെയിനിലും ഫ്രാന്‍സിലുമാണ് ഏറിയ പേരും മരിച്ചത്. ഒമ്ബത് ലക്ഷത്തിലധികം പേരുടെ രോഗം ഭേദമായി. തുര്‍ക്കിയില്‍ മരണം 2,992 ആയി. ഇറ്റലിയില്‍ 382 പേര്‍ കൂടി മരിച്ചു. പാകിസ്താനില്‍ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 301 ആയി ഉയര്‍ന്നു. ഇറാനില്‍ ആയിരത്തിലധികം ആളുകള്‍ക്ക് പുതിയതായി വൈറസ് സ്ഥിരീകരിച്ചു.
"
https://www.facebook.com/Malayalivartha