പ്രശസ്ത നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു.. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 53 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു.
2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. 'അംഗ്രേസി മീഡിയ'മാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. ശനിയാഴ്ച ഇര്‍ഫാന്‍ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗണ്‍ കാരണം ജയ്പൂരിലെത്തി മാതാവിനെ അവസാനമായി കാണാന്‍ ഇര്‍ഫാന്‍ ഖാന് സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കള്‍ക്കുമൊപ്പം ഇര്‍ഫാന്‍ മുംബൈയിലാണ് താമസിക്കുന്നത്.
1987 ല്‍ പഠിത്തം പൂര്‍ത്തിയായതിനു ശേഷം ഇര്‍ഫാന്‍ മുംബൈയിലേക്ക് മാറി. അക്കാലത്ത് അദ്ദേഹം ഒരു പാട് ടി വി സീരിയലുകളില്‍ അഭിനയിച്ചു. 'ചാണക്യ', 'ചന്ദ്രകാന്ത' എന്നിവ അവയില്‍ പ്രധാനമാണ്. വില്ലന്‍ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്.
1988 ല്‍ മീര നായര്‍ സംവിധാനം ചെയ്ത സലാം ബോംബേ എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു. 1990 ല്‍ ഏക് ഡോക്ടര്‍ കി മൗത് എന്ന സിനിമയിലും 1998 ല്‍ സച് എ ലോങ് ജേര്‍ണി എന്ന സിനിമയിലും അഭിനയിച്ചു.
പക്ഷേ ഈ സിനിമകളിലെല്ലം ശ്രദ്ധേയമായ ഒരു വേഷം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീട് 2003 ല്‍ അശ്വിന്‍ കുമാര്‍ സംവിധാവം ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തില്‍ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി. ഹിന്ദിയിലെ ആദ്യ സിനിമ എന്നു പറയാവുന്നത് 2005 ല്‍ അഭിനയിച്ച രോഗ് എന്ന സിനിമയാണ്. 2004 ല്‍ ഹാസില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് മികച്ച് വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.
2007 ല്‍ അഭിനയിച്ച ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചു.
മഞ്ഞപ്പിത്തമായതിനാല്‍ വിശാല്‍ ഭരദ്വാജിന്റെ ചിത്രം ഇര്‍ഫാന്‍ നേരത്തെ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ മഞ്ഞപിത്തമല്ല പ്രശ്‌നമെന്നാണ് ഇപ്പോഴത്തെ ട്വീറ്റ് പുറത്ത് വരുന്നത്. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ബ്ലാക്ക്‌മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്. ഇര്‍ഫാന്‍ ഖാന്‍ ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂള്‍ ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിആര്‍ ടീം പ്രസ്താവനയില്‍ അറിയിച്ചു. ആമസോണ്‍ പ്രൈമിന്റെ വീഡിയോ സീരീസാണ് ദ് മിനിസ്ട്രി. അതിന് ശേഷം വിശാല്‍ ഭരദ്വാജ് ചിത്രത്തിലാണ് ഇര്‍ഫാന്‍ അഭിനയിക്കാനിരിക്കുന്നത്. അതിന് ശേഷമാണ് ഹിന്ദി മീഡിയം 2 ഷൂട്ടിംഗ്.
https://www.facebook.com/Malayalivartha