ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ പരിശോധന... 529 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ മൂന്നുപേര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്, ആശ്വാസം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നുവെന്ന സൂചനകളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നടത്തിയ പ്രത്യേക പരിശോധനയില്‍ മൂന്നുപേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 529 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ മൂന്നുപേര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്തിയതെന്നും ഇത് ആശ്വാസം നല്‍കുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.
രോഗവ്യാപനത്തിന്റെ ഈ സമയത്ത് മാധ്യമപ്രവര്‍ത്തകരുടെ ജോലി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മാധ്യമപ്രവര്‍ത്തകരുടെ കോവിഡ് പരിശോധനയ്ക്ക് മാത്രമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് സെന്റര്‍ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് വേണ്ട എല്ലാ സുരക്ഷയും സര്‍ക്കാര്‍ നല്‍കുമെന്നും കേജരിവാള്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha