ഒരാള്‍ക്ക് പോലും കോവിഡ് ഇല്ലാത്ത ഈ ഇന്ത്യന്‍ സംസ്ഥാനത്ത് സഞ്ചാരികള്‍ക്ക് വിലക്ക് !

ജനതാ കര്‍ഫ്യൂവിനും മുന്നേ മാര്‍ച്ച് 17 മുതല്‍ ലോക്ക്ഡൗണ്‍ വിലക്കുകള്‍ തുടങ്ങിയ സിക്കിമില്‍ ഒരു കോവിഡ് കേസുപോലുമില്ലെങ്കിലും സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് ബാധിച്ചവരില്ലെങ്കിലും നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ വരെ നീളും.
സംസ്ഥാനത്തെ ഏഴ് ലക്ഷം ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് സിക്കിം ഗവര്‍ണര്‍ ഗംഗാ പ്രസാദ് ഇന്ത്യാ ടുഡേ ചാനലിനോട് പ്രതികരിച്ചു. ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനമാണ് സിക്കിം എന്നതാണ് ഏറെ ശ്രദ്ധേയം.
ചൈനയില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അതിര്‍ത്തികളടച്ചതിന് തൊട്ടുപിന്നാലെ ജനുവരിയില്‍ത്തന്നെ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ജനതാ കര്‍ഫ്യൂവിനും മുമ്പേ മാര്‍ച്ച് 17-ന് സംസ്ഥാന വ്യാപകമായി ഇവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
പരിശോധിച്ച 81 കേസുകളും നെഗറ്റീവ് ആയിരുന്നു. ലോക്ക്ഡൗണിനേ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഭക്ഷണവും പണവും ഉറപ്പുവരുത്തിയിരുന്നു.
https://www.facebook.com/Malayalivartha






















